തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടര്‍ കിണറ്റിലിട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇതേ സ്കൂട്ടറിന്റെ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചിരുന്നു.
രാവിലെ എഴുന്നേറ്റ് സ്കൂട്ടർ കാണാത്തതിനാൽ അന്വേഷിക്കുന്പോഴാണ് കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ മാവില പത്മനാഭന് തളിപ്പറമ്പ് പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തുകയും തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു.
ഓഗസ്റ്റ് 30ന് സ്കൂട്ടര്‍ സീറ്റ് കവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു.
ഈ കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്ത പോലീസിന്റെ അലംഭാവമാണ് വീണ്ടും അക്രമം നടക്കാനുള്ള കാരണമെന്ന് പത്മനാഭന് പറഞ്ഞു.