മനുഷ്യന് ഉപദ്രവകാരിയായ വിഷജന്തുക്കളിൽ പ്രധാനിയാണ് തേൾ. എന്നാൽ തേളുകളെ ഓമനിച്ചു വളർത്തുന്ന ആരെയങ്കിലും കുറിച്ചു കേട്ടിട്ടുണ്ടോ? തായ്ലൻഡ് സ്വദേശിനിയായ കാഞ്ചനയാണ് തേളുകൾക്ക് പ്രിയപ്പെട്ടവളായി മാറിയിരിക്കുന്നത്. ഉഗ്രവിഷമുള്ള നൂറുകണക്കിനു തേളുകളെയാണ് ഇവർ മക്കളെ പോലെ പരിചരിക്കുന്നത്. തന്റെ വായ്ക്കകത്തും മുഖത്തും ശരീരത്തിൽ കൂടിയും ഇവ നടക്കുന്പോൾ കാഞ്ചനക്ക് യാതൊരു പേടിയും തോന്നുന്നില്ല.
തായ്ലൻഡിലെ പട്ടായയിലുള്ള റിപ്ലേയ്സിന്റെ ബിലിവ് ഇറ്റ് ഓർ നോട്ട് എന്ന മ്യൂസിയത്തിലാണ ഇവർ ഇത്തരത്തിലുള്ള ഷോ അവതരിപ്പിക്കുന്നത്. റിപ്ലേസിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ഇവർ സ്വന്തം വായ്ക്കകത്ത് തേളുകളെ മൂന്നു മിനിട്ട് 28 സെക്കൻഡ് വച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുമുണ്ട്. കൂടാതെ 12 മീറ്റർ വലിപ്പമുള്ള ഗ്ലാസ് കൂട്ടിൽ 5,0000 ജീവനുള്ള തേളുകൾക്കൊപ്പം 33 ദിവസം താമസിച്ചതിനും ഇവർ ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുന്ന തായ്ലൻഡിലെ ഒരേയൊരു വനിത ഇവർ മാത്രമാണ്.