പാപ്പിനിശേരി(കണ്ണൂർ): പാപ്പിനിശേരി വേളാപുരം ദേശീയപാതയിൽ ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിന് മുകളിൽ കൂറ്റൻമരം വീണു സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.
തളിപ്പറമ്പ് ബക്കളം സ്വദേശി ക്രിസ്റ്റഫറി (64) നാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. രാവിലെ ജോലിക്ക് പോകുമ്പാഴാണ് അപകടം. അപകടത്തെ തുടർന്ന് കണ്ണൂർ – തളിപ്പറമ്പ് ദേശീയപാതയിൽ ഒരു മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു.
തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചു മാറ്റി വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.