മൊബൈൽ ഫോണിന്റെ അഡിക്ഷൻ കുട്ടികളിൽ ഇപ്പോൾ വളരേ കൂടുതലാണ്. അതിൽ ഏറിയ പങ്കും വഹിക്കുന്നത് സോഷ്യൽ മീഡിയയും മൊബൈൽ ഗെയിമുകളുമാണ്. കുട്ടികളെ ലക്ഷ്യമിട്ടുകൊണ്ടാണ് ഓൺലൈൻ ഗെയിമുകളിൽ പലതും ഉണ്ടാക്കിയിരിക്കുന്നതു പോലും. നിർമിത ബുദ്ധിയുടെ വരവോടെ ടെക്നോളജിയിൽ പലതരം മാറ്റങ്ങൾ വന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം സമൂഹത്തിൽ നന്നായി പ്രകടമാക്കാൻ സാധിച്ചു. ഇതെല്ലാം പറഞ്ഞു വരുന്നതെന്തെന്നാൽ ഇന്റർനെറ്റ് ഇല്ലാത്ത കാലത്തെ കുറിച്ച് നമുക്ക് ചിന്തിക്കാനേ സാധിക്കില്ല എന്നാണ്.
സമീപ കാലത്താണ് ചാറ്റ് ബോട്ടുകൾ പ്രചാരത്തിലായത്. ഇപ്പോഴിതാ ചാറ്റ്ബോട്ട് കന്പനിയായ Character.ai -ക്കെ പരാതി നൽകിയിരിക്കുകയാണ് 17 കാരന്റെ മാതാപിതാക്കൾ. ചാറ്റ് ബോട്ടുമായി 17 -കാരൻ നടത്തിയ ആശയവിനിമയത്തിന്റെ സ്ക്രീൻ ഷോട്ടുകളും പരാതിക്കൊപ്പം ഇവര് കോടതിയിൽ സമർപ്പിച്ചു.
ഇന്റർനെറ്റിന്റെ അമിതമായ ഉപയോഗം കാരണം തന്റെ മകനോട് സ്ക്രീൻ പരിമിതി കുറയ്ക്കണമെന്ന് മാതാപിതാക്കൾ അവനോട് പറഞ്ഞു. ഇക്കാര്യം ചാറ്റ് ബോട്ടുമായി അവൻ പങ്കുവച്ചു. എന്നാൽ ചാറ്റ്ബോട്ട് 17കാരന് നൽകിയ ഉപദേശം കേട്ട് എല്ലാവരും ഞെട്ടിപ്പോയി. മാതാപിതാക്കളെകൊലപ്പെടുത്താനാണ് ചാറ്റ്ബോട്ട് അവനെ ഉപദേശിച്ചത്.
കുട്ടികളുടെ വ്യക്തിത്വ വികാസത്തിലും ആരോഗ്യപരമായ ജീവിതത്തിലും Character.ai. വളരെ മോശം ഇടപെടലുകളാണ് നടത്തുന്നതെന്നും ഇതിന് എത്രയും വേഗത്തിൽ തട ഇട്ടില്ലങ്കിൽ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തെ ഈ ചാറ്റ് ബോട്ട് മോശമായി ബാധിക്കും എന്നാണ് മാതാപിതാക്കൾ പരാതിയിൽ പറയുന്നത്.