ലക്ഷക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന ഹോങ്കോങ്ങിലെ വിവാദമായ ചൈനയുമായുള്ള കുറ്റവാളി കൈമാറ്റ ബില്ലിനെതിരേ നടക്കുന്ന സമരമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച. ഇരുപത്രോ ലക്ഷത്തില്‍ കൂടുതല്‍ പ്രക്ഷോഭകര്‍ തെരുവ് കയ്യടിക്കിയിരിക്കെ രോഗിയുമായി അടിയന്തരമായി ആശുപത്രിയിലേക്കു വരികയായിരുന്ന ആംബുലന്‍സിന് അതിവേഗം വഴിയൊരുക്കിക്കൊടുക്കുന്ന പ്രക്ഷോഭകരുടെ വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞു.
നിമിഷനേരത്തില്‍ ജനങ്ങള്‍ തീര്‍ത്ത വഴിയിലൂടെ ആംബുലന്‍സ് സുഗമമായി കടന്നുപോകുകയും ആ വഴി ആംബുലന്‍സ് മുന്നോട്ടുപോകുന്നതനുസരിച്ച് പഴയ സ്ഥിതിയിലേക്കു മാറുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ 20 ലക്ഷത്തോളം പേരാണ് ഹോങ്കോങ്ങില്‍ ഇന്നലെ സമരത്തിലുണ്ടായിരുന്നത്. രാജ്യത്തെ ഭരണാധികാരിയായ കാരി ലാം രാജിവെയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം.
ജനകീയ പ്രക്ഷോഭം ശക്തമാകുകയും ഗതാഗതമുള്‍പ്പെടെ അവശ്യസര്‍വീസുകളെല്ലാം നിലച്ചിരുന്ന സാഹചര്യത്തിലാണ് ആംബുലന്‍സ് കടന്നുവന്നത്. ഉടന്‍ തന്നെ സമയോചിതമായി പ്രവര്‍ത്തിച്ച പ്രക്ഷോഭകരെ സാമൂഹ്യമാധ്യമങ്ങളിലുള്ളവര്‍ ഇപ്പോള്‍ അഭിനന്ദിക്കുകയാണ്.