മുത്തച്ഛന്റെ പരാതി! പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്ത യുവാവ് പിടിയില്‍

കോ​യ​ന്പ​ത്തൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹം ചെ​യ്ത യു​വാ​വി​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്തു. തി​രു​മ​ല​യം​പാ​ള​യം ജെ​ല്ലി​മേ​ട് കാ​ളി​മു​ത്തു മ​ക​ൻ ക​ന​ക​രാ​ജ് (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​ട്ടി​കൗ​ണ്ട​ൻ​പ​തി പു​തു​കോ​ള​നി വെ​ങ്കി​ടാ​ച​ല​പ​തി​യു​ടെ മ​ക​ളും മ​ധു​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യു​മാ​യ 17-കാ​രി​യെ​യാ​ണ് ക​ന​ക​രാ​ജ് വി​വാ​ഹം ചെ​യ്ത​ത്.

27-ാം തീ​യ​തി​യാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കെ.​കെ.​ചാ​വ​ടി പോ​ലീ​സ് ക​ന​ക​രാ​ജി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്.

Related posts