ക്യൂന്‍സ് (ന്യൂയോര്‍ക്ക്): പിറന്നുവീണ് ആറാഴ്ച മാത്രം പ്രായമുള്ള ഇരട്ട കുട്ടികളെ മാതാവ് തന്നെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു.
മാതാവിനെതിരേ ഇരട്ട കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. ഏപ്രില്‍ 22-നു വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വിവരം പുറംലോകം അറഞ്ഞത്.
കുടുംബാംഗങ്ങള്‍ മാതാവ് ഡെയ്ന്‍സ കില്‍ പാട്രിക്കിനെ ഫോണില്‍ വിളിച്ചെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു.
ഹൗസ് അതോറിറ്റിയുടെ വുഡ് സൈഡിലുള്ള വീട്ടില്‍ പോലീസ് എത്തിയപ്പോള്‍ കത്തികൊണ്ട് തലയ്ക്ക് കുത്തേറ്റ ആണ്‍കുഞ്ഞ് ക്രിമ്പില്‍ കിടക്കുന്നതും, അടുത്ത കുഞ്ഞിനെ പുതപ്പുകൊണ്ട് മൂടി സിങ്കിനു താഴെ കിടക്കുന്നതായും കണ്ടെത്തുകയായിരുന്നു.
രണ്ടാമത്തെ പെണ്‍കുഞ്ഞ് സിങ്കിനു താഴെയുണ്ടെന്ന് മാതാവ് തന്നെയാണ് പോലീസിനെ അറിയിച്ചത്.
സമീപത്തുനിന്നും കുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഒരു കത്തിയും കണ്ടെടുത്തു.
‘കുട്ടികളെ എനിക്ക് വേണ്ട’ എന്നാണ് പോലീസ് ഉദ്യോഗസ്ഥനോട് മാതാവ് പറഞ്ഞത്.
മാര്‍ച്ചില്‍ കുട്ടികള്‍ ജനിച്ചപ്പോള്‍ കില്‍പാര്‍ക്ക് അതീവ സന്തോഷവതിയായിരുന്നുവെന്നും, അവരുടെ ജനനം ശരിക്കും ആഘോഷിച്ചതായും കുടുംബാംഗങ്ങള്‍ പറയുന്നു.
ഈയിടെയാണ് കില്‍പാര്‍ക്ക് വുഡ് സൈഡിലുള്ള വീട്ടിലേക്ക് താമസം മാറ്റിയത്.
യുവതിക്കെതിരേ ഇരട്ട കൊലപാതകത്തിനു കേസെടുത്തു. കുട്ടികളുടെ മരണകാരണം പൂര്‍ണമായും ഓട്ടോപ്സിക്കുശേഷമേ ലഭിക്കുകയുള്ളുവെന്നും, കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്