കോഴിക്കോട്: ഐഎസിന്റെ കേരള ഘടകമെന്ന് എന്‍ഐഎ പറയുന്ന “അന്‍സാര്‍ ഉള് ഖലീഫ’ ബന്ധത്തെ തുടര്‍ന്ന് അറസ്റ്റിലായ യുവാക്കളുടെ പേരില്‍ കുറ്റിയാടിയില്‍ പോസ്റ്റര്‍ യുദ്ധം. “”രാജ്യത്തിന്റെ ചോറുംതിന്ന് പാക്കിസ്ഥാന് ജയ് വിളിക്കുന്ന എന്‍ഡിഎഫ്, എസ്ഡിപിഐ പ്രവര്‍ത്തകരെ തിരിച്ചറിയുക” എന്ന പോസ്റ്റര്‍ ഡിവൈഎഫ്ഐ ഇന്നലെ സ്ഥാപിച്ചതോടെയാണ് പോസ്റ്റര്‍ യുദ്ധത്തിന് കളമൊരുങ്ങിയത്. ഇതിന് മറുപടിയായി എസ്ഡിപിഐയും ടൗണില്‍ പോസ്റ്റര്‍ പതിച്ചു. “”ഡിവൈഎഫ്ഐ.്ക്ക് ആര്‍എസ്എസിന്റെ മനോഭാവമോ?” എന്ന ചോദ്യം ഉന്നയിച്ചാണ് എസ്ഡിപിഐ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.
എസ്ഡിപിഐയെ മുഴുവന്‍ തീവ്രവാദികളാക്കാനുള്ള നീക്കമാണ് ഡിവൈഎഫ്ഐയുടെ ഭാഗത്തഏനിന്നുണ്ടാകുന്നതെന്ന തരത്തിലാണ് പ്രദേശത്ത് എസ്ഡിപിഐ പ്രചാരണവും തുടങ്ങിയത്. ഒരു വിഭാഗത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന സമീപനമാണോ ഡിവൈഎഫ്ഐ ഇപ്പോള്‍ കൈക്കൊള്ളുന്നതെന്ന ചോദ്യവും എസ്ഡിപിഐ ഉയര്‍ത്തുന്നു. എന്നാല്‍ ഇതിന് വിശദീകരണം നല്കാന് ഡിവൈഎഫ്ഐ തയാറായിട്ടില്ല. എസ്ഡിപിഐയുടെ ചോദ്യത്തിന് മുന്നില്‍ ഡിവൈഎഫ്ഐയ്ക്ക് ഉത്തരം മുട്ടിയ തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതേസമയം, ന്യൂനപക്ഷങ്ങളുടെ തെറ്റുകള്‍ക്കുനേരെ കണ്ണടച്ചു ശീലമുള്ള ഡിവൈഎഫ്ഐ, ഐഎസ് വിഷയത്തില്‍ തീവ്രനിലപാട് എടുത്തത് സംഘടനയ്ക്കുള്ളിലും സിപിഎമ്മിനുള്ളിലും ഭിന്നതയുണ്ടാക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ പോസ്റ്റര്‍ രൂക്ഷമായ ഭാഷയിലായിപ്പോയെന്ന നിലപാടിലാണ് പ്രദേശത്തെ ചില സിപിഎം നേതാക്കള്‍.
ന്യൂനപക്ഷ മതസംഘടനകള്‍ക്കെതിരെ ഇത്തരം ഭാഷകള്‍ പ്രയോഗിക്കേണ്ടതില്ലെന്ന നിലപാടാണ് ഇക്കൂട്ടര്‍ക്കുള്ളത്. എന്നാല്‍ തെറ്റ് ആര് ചെയ്താലും അത് ചൂണ്ടിക്കാണിക്കാന്‍ ഒരു കേഡര്‍ സ്വഭാവമുള്ള പാര്‍ട്ടിയും അതിന്റെ യുവജന സംഘടനയും തയാറാവണമെന്ന നിലപാടിലാണ് മറു വിഭാഗം. പോസ്റ്റര്‍ യുദ്ധം ഡിവൈഎഫ്ഐയും എസ്ഡിപിഐയും തമമിലാണ് തുടങ്ങിയതെങ്കിലും അതിപ്പോള്‍ ഡിവൈഎഫ്ഐക്ക് തന്നെ തലവേദന ശൃഷ്ടിക്കുകയാണ്. ആര്‍എസ്എസിനെ എന്നും കടുത്തഭാഷയില്‍ വിമര്‍ശിക്കുന്ന സിപിഎം, ഐഎസ് വിഷയത്തില്പോലൂം മുസ്ലിം ഭീകരതയ്ക്കെതിരെ വായ തുറക്കുന്നില്ലെന്ന് നേരത്തെ തന്നെ ആര്‍എസ്എസ് ആരോപിച്ചിരുന്നു.
വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്വം യുവജന സംഘടനയായ ഡിവൈഎഫ്ഐയും പിന്തുടരുകയാണെന്നും ആര്‍എസ്എസ് പറയുന്നു.
പാര്‍ട്ടി ഗ്രാമങ്ങളില്‍നിന്നും പിടികൂടിയവരെ എല്ലാം തീവ്രവാദികളായി ചിത്രീകരിക്കരുതെന്ന് കഴിഞ്ഞ ദിവസം സിപിഎം നേതാവ് ടി.കെ. ഹംസയുടെ പ്രസ്താവന പ്രദേശത്ത് വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിരുന്നു. കുറ്റിയാടി പ്രദേശത്തുനിന്ന് കൂടുതല്‍ പേര് അന്‍സാര്‍ ഉള് ഖലീഫയില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ എന്‍ഐഎ സംഘം കുറ്റിയാടിയില്‍ കര്‍ശന നിരീക്ഷണം നടത്തുന്ന സാഹചര്യത്തിലും ഡിവൈഎഫ്ഐ നിലപാട് വ്യക്തമാക്കാന്‍ കഴിയാത്തത് അണികള്‍ക്കിടയിലും മുറുമുറുപ്പുണ്ടാക്കുന്നുണ്ട്.