പിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…

പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്‌ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം.

1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്‌കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…

പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം.

ഈ പഞ്ചായത്ത് സി. പി. എമ്മും എസ്. ഡി. പി. ഐയും ഒരുമിച്ചാണ് ഭരിക്കുന്നത്. പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ?

https://www.facebook.com/KSurendranOfficial/posts/4645154352235831

Related posts

Leave a Comment