ആലങ്ങാട്: ആലുവ വെളിയത്തുനാട് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തടിക്കക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ആണ്‍സുഹൃത്തിൽനിന്ന് പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പോലീസ് നടപടി.
കഴിഞ്ഞ 22ന് തടിക്കക്കടവ് പ്രദേശത്തുനിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 23ന് തടിക്കക്കടവ് പുഴയിൽ നിന്നു കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെത്തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പുതിയ വഴിത്തിരിവുണ്ടായിട്ടും അന്വേഷണം കാര്യക്ഷമമാക്കാതിരുന്ന സാഹചര്യത്തിലാണ് കേസ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിനെ കേസ് എൽപ്പിച്ചത്.
പ്രതിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പിൽ ഹാജരാക്കി. ആലങ്ങാട്: ആലുവ വെളിയത്തുനാട് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയെ തടിക്കക്കടവ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത ആൺ സുഹൃത്ത് പിടിയിൽ.
നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
ആണ്‍സുഹൃത്തിൽനിന്ന് പെൺകുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പോലീസ് നടപടി.
കഴിഞ്ഞ 22ന് തടിക്കക്കടവ് പ്രദേശത്തുനിന്ന് കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം 23ന് തടിക്കക്കടവ് പുഴയിൽ നിന്നു കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയെത്തുടര്‍ന്നാണ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രണയനൈരാശ്യം മൂലമുള്ള ആത്മഹത്യ എന്ന നിഗമനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പുതിയ വഴിത്തിരിവുണ്ടായിട്ടും അന്വേഷണം കാര്യക്ഷമമാക്കാതിരുന്ന സാഹചര്യത്തിലാണ് കേസ് നർക്കോട്ടിക്സെൽ ഡിവൈഎസ്പി സക്കറിയാ മാത്യുവിനെ കേസ് എൽപ്പിച്ചത്.
പ്രതിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിനു മുമ്പിൽ ഹാജരാക്കി.