തിരുവനന്തപുരം/പാറശാല: പൊഴിയൂരിൽ രൂക്ഷമായ കടലാക്രമണം. ഇന്നലെ രാത്രിയാണ് തീരത്ത് കടലാക്രമണം ഉണ്ടായത്. ആറ് വീടുകൾ പൂർണമായും നാല് വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
37 കുടുംബങ്ങളെ ഇതിനകം മാറ്റിപാർപ്പിച്ചു. കൂടുതൽ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുകയാണ്. ഏഴ് കുടുംബങ്ങളെ ക്യാമ്പിലേക്കും മറ്റുള്ളവരെ ബന്ധുവീടുകളിലേക്കും മാറ്റിയിരുന്നു.
കൊല്ലംകോട് നിന്നും തമിഴ്നാട് നീരോടിയിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂർണമായും കടലെടുത്തു.
തീരപ്രദേശത്ത് കടലേറ്റത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കടൽ പ്രക്ഷുബ്ധമാണെന്നും 3.4 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്