തിരൂർ: രൂക്ഷമായ കടൽക്ഷോഭത്തെ തുടർന്ന് കൂട്ടായിയിലും സമീപ പ്രദേശങ്ങളിലും കടൽ കരയിലേക്കു കയറി. 15 മീറ്ററോളം കരഭാഗം കടൽ കവർന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടോടെയാണ് കടൽ കയറി തുടങ്ങിയതെന്ന് നാട്ടുകാർ പറഞ്ഞു.
കൂട്ടായി വാടിക്കൽ, പള്ളി വളപ്പ്, സുൽത്താൻ വളവ്, വാക്കാട്, അഴീക്കൽ, പറവണ്ണ തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടലാക്രമണമുണ്ടായത്. കടലാക്രമണം രൂക്ഷമായതോടെ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധന വള്ളങ്ങളും സാമഗ്രികളും സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. രാത്രി ഏറെ വൈകിയും തീരദേശ വാസികൾ ജാഗ്രതയോടെയിരുന്നു. ഏകദേശം 8 മീറ്റർ വീതിയിലും 500 മീറ്റർ നീളത്തിലും കടലിൽ മണൽ ചാൽ രൂപപ്പെട്ടു.