അക്വേറിയത്തില്‍ നിന്ന് പുറത്തുചാടുന്ന ഭീമന് കടല്‍ സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്പെയിനിലെ മല്ലോര്‍ക്കയിലെ മറൈന്‍ലാന്‍ഡ് എന്ന അക്വേറിയത്തിലാണ് സംഭവം. ഏകദേശം 330 പൗണ്ട് ഭാരമുള്ള കടല്സിംഹമാണ് പുറത്തുചാടിയത്.
കടല്‍സിംഹം അക്വേറിയത്തിന് മുകളില്‍ എത്തി പുറത്തേക്കു ചാടാന്‍ നോക്കുകയായിരുന്നു. ഈ സമയത്ത് അവിടെ ഓടിയെത്തിയ ജീവനക്കാരിയായ പെണ്‍കുട്ടി അതിനെ വെള്ളത്തിലേക്ക് തള്ളിയിടാനും നോക്കി.
പക്ഷേ, കടല്‍സിംഹം അവളുടെ ദേഹത്ത് ചാടിവീഴുകയായിരുന്നു. പെണ്‍കുട്ടി തറയില്‍ മലര്‍ന്നടിച്ചു വീഴുന്നത് വീഡിയോയില്‍ വ്യക്തമാണ്.
അമിതഭാരം ദേഹത്ത് വീണിട്ടും അവള് അത്ഭുതകരമായി എഴുന്നേല്ക്കുകയും കടല്‍സിംഹത്തെ തലോടുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം.