ടർക്കസ് ആന്റ് കൈക്കോസ് നോർത്ത് അറ്റ്ലാന്റിക് കടലില്‍ ക്യൂബയ്ക്കും ഹെയ്ത്തി ഡൊമനിക്കന്‍ റിപ്പബ്ലിക്കുകൾക്കും സമീപത്തായുള്ള ബ്രിട്ടീഷ് അധീനതയിലുള്ള ചെറു ദ്വീപാണ്. ഇവിടെ വിശ്രമിക്കാൻ ധാരാളം ആളുകൾ ദിവസേന എത്താറുണ്ട്.
കടൽത്തീരത്ത് വിശ്രമിക്കാൻ എത്തിയ കനേഡിയൻ വിനോദ സഞ്ചാരിക്ക് സ്രാവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്ക് എന്ന വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. വെള്ളിയാഴ്ചയാണ് സംഭവം.
സ്രാവിനോടൊപ്പം ഫോട്ടോയെടുക്കാനുള്ള സ്ത്രീയുടെ ശ്രമമാണ് ആക്രമണത്തില്‍ അവസാനിച്ചത്. ഫോട്ടോ എടുക്കുന്നതിനിടെ സ്രാവ് ഇവരുടെ ഇരു കൈകളും കടിച്ചെടുത്തു.
കൈകൾ മുറിഞ്ഞതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം തടയാൻ ബീച്ചിലുണ്ടായിരുന്ന മറ്റ് വിനോദ സഞ്ചാരികൾ ഇവരെ സഹായിച്ചു. ആക്രമണത്തിന് ശേഷവും സ്രാവ് ആഴക്കടലിലേക്ക് പോകാതെ അവിടെത്തന്നെ ഉണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.