അന്യഗ്രഹ ജീവികള്‍ ഒളിച്ചിരിക്കുന്നത് കടലിന്നടിയിലോ? വലയില്‍ കുടുങ്ങിയത് വിചിത്രജീവികള്‍

SEA

വടക്കു പടിഞ്ഞാറന്‍ റഷ്യയിലുള്ള മര്‍മാന്‍സ്കിലെ കടലാഴങ്ങളില്‍ നിന്ന് പിടികൂടിയ അപൂര്‍വ ജീവികളുടെ ചിത്രങ്ങള്‍ കണ്ടാല്‍ അന്യഗ്രഹ ജീവികള്‍ ഒളിച്ചിരിക്കുന്നത് കടലിന്നടിയിലാണെന്നേ തോന്നൂ… ഫെഡോര്‍ട്ട്‌സോവ് എന്ന മീന്‍പിടുത്തക്കാരനാണ് വലയിട്ട് ’അന്യഹ്രഹജീവികളെ’ പിടികൂടിയത്. താന്‍ പിടികൂടിയ അപൂര്‍വ ജീവികളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ഫെഡോര്‍ട്ട്‌സോവ തന്നെയാണ് പ്രചരിപ്പിച്ചതും.

ഏലിയന്‍ വേഴ്‌സസ് പ്രഡേറ്റര്‍ സിനിമയിലെ വിചിത്ര ജന്തുക്കളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് കടലിന്നടിയിലെ ഈ അജ്ഞാത ജീവികളുടെ രൂപഭാവങ്ങള്‍. ചെകുത്തനെപ്പോലെ മുഖമുള്ള മത്സ്യം, പച്ച ബള്‍ബിട്ടതുപോലെ കണ്ണുള്ളവ എന്നിവ തുടങ്ങി കുഞ്ഞന്‍ ദിനോസര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ജീവികള്‍ ഭൂമിയിലുള്ളവര്‍ തന്നെയാണെന്നാണ് സമുദ്ര ഗവേഷകര്‍ പറയുന്നത്. സമൂദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്നവയായതിനാലാണ് ഇവയെ ആര്‍ക്കും പരിചയമില്ലാത്തതെന്നും ഗവേഷകര്‍ പറയുന്നു.

Related posts