മൃഗസ്നേഹികള്‍ ധാരാളമുള്ളത് പോലെ മൃഗങ്ങളെ ഉപദ്രവിച്ച് ആനന്ദം കണ്ടെത്തുന്നവരുടെ എണ്ണത്തിലും കുറവില്ല. ഇവര്‍ മൃഗങ്ങളെ ഉപദ്രവിക്കുകയും തുടര്‍ന്ന് ആ ദ്യശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ട്.
അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നത്. വീഡിയോയില്‍ ബീച്ചിലിരിക്കുന്ന ഒരു സ്ത്രീ കടല്‍ക്കാക്കകളെ പിടികൂടി തന്റെ കൈകളിലാക്കി സുഹൃത്തുക്കളെ കാണിക്കുന്നതായി കാണാം.
സണ്‍ബാത്തിനായി ബീച്ചിലെത്തിയ ഇവർ കടലിന് സമീപം നടക്കുന്ന ഒരു കൂട്ടം കടല്‍ക്കാക്കകളെ ശബ്ദമുണ്ടാക്കിയും കൈകൊട്ടിയും അടുത്തേക്ക് വിളിക്കുകയും, അവയെ ചാടിപിടിച്ച് അവരുടെ കൈകള്‍ക്കുള്ളിലാക്കി തന്റെ സുഹൃത്തുക്കള്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
ആ സമയത്തും സ്ത്രീയുടെ കൈക്കുള്ളില്‍ കിടന്ന് പിടയുന്ന കടല്‍ക്കാക്കയെ ദൃശ്യങ്ങളിൽ കാണാം. എന്നാല്‍ വീഡിയോ സമൂഹമാധ്യമത്തിലെത്തിയതോടെ നിരവധിപേരാണ് സ്ത്രീയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
കടുത്ത വിമര്‍ശനങ്ങള്‍ക്കൊപ്പം ഇത്തരം വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ നിന്നും പിന്‍വലിക്കണമെന്ന അഭിപ്രായവും ഉയർന്നുവന്നിട്ടുണ്ട്.