വെ​ള്ള​ത്തി​ൽ പ​റ​ന്നി​റ​ങ്ങാ​ൻ സീ​പ്ലെ​യി​ൻ…ഇ​ടു​ക്കി​യി​ലേ​ക്ക് നാ​ളെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍

സം​സ്ഥാ​ന​ത്തെ ആ​ദ്യ സീ​പ്ലെ​യി​ന്‍ സ​ര്‍​വീ​സി​നു മു​ന്നോ​ടി​യാ​യു​ള്ള പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ല്‍ നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​എ​റ​ണാ​കു​ളം ബോ​ള്‍​ഗാ​ട്ടി​യി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ര്‍​ന്ന് ഇ​ടു​ക്കി മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്കു പോ​കു​ന്ന സീ​പ്ലെ​യി​ൻ മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ല്‍ പ​റ​ന്നി​റ​ങ്ങും.

ഇ​വി​ടെ​നി​ന്ന് അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം പു​റ​പ്പെ​ടു​ന്ന സീ​പ്ലെ​യി​ൻ ഉ​ച്ച​യ്ക്ക് 12ന് ​സി​യാ​ലി​ലെ​ത്തി ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം അ​ഗ​ത്തി​യി​ലേ​ക്ക് പോ​കും. റീ​ജ​ണ​ല്‍ ക​ണ​ക്​ടി​വി​റ്റി സ്‌​കീ​മി​ന്‍റെ ഭാ​ഗ​മാ​യാ​ണു പ​ദ്ധ​തി. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ പ്ര​കാ​ശം ബാ​രേ​ജി​ല്‍ ഇ​ന്ന​ലെ ഉ​ദ്ഘാ​ട​നം ചെ​യ്ത ആം​ഫീ​ബി​യ​സ് എ​യ​ര്‍​ക്രാ​ഫ്റ്റാ​ണ് കൊ​ച്ചി​യി​ലെ​ത്തു​ന്ന​ത്. ഒ​മ്പ​തു​പേ​രെ വ​ഹി​ക്കാ​വു​ന്ന മാ​ല​ദ്വീ​പി​ലു​പ​യോ​ഗി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യ വി​മാ​ന​മാ​ണി​ത്.

ആ​ന്ധ്രാ​പ്ര​ദേ​ശി​ല്‍​നി​ന്ന് മൈ​സൂ​രു​വി​ൽ എ​ത്തി​യ​ശേ​ഷം 12.55 ന് ​സി​യാ​ലി​ല്‍ എ​ത്തു​ന്ന വി​മാ​നം ഇ​ന്ധ​നം നി​റ​ച്ച​ശേ​ഷം 2.30 ന് ​കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി മ​റീ​ന​യി​ല്‍ ലാ​ന്‍​ഡ് ചെ​യ്യും. തു​ട​ര്‍​ന്ന് മ​റീ​ന​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യും. വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റു​മാ​ര്‍​ക്ക് ബോ​ള്‍​ഗാ​ട്ടി പാ​ല​സി​ല്‍ സ്വീ​ക​ര​ണം ന​ൽ​കും.

കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് ട്ര​സ്റ്റ്, സി​യാ​ല്‍, കെ​ടി​ഡി​സി, ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ര്‍​വേ തു​ട​ങ്ങി 15 ല​ധി​കം വി​ഭാ​ഗ​ങ്ങ​ളാ​ണ് സീ​പ്ലെ​യി​നി​ന്‍റെ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. മാ​ട്ടു​പ്പെ​ട്ടി ഡാ​മി​ലും സു​ര​ക്ഷാ​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​യി. ര​ണ്ടു മീ​റ്റ​ര്‍ ആ​ഴം മാ​ത്ര​മാ​ണു സീ​പ്ലെ​യി​ൻ ലാ​ന്‍​ഡ് ചെ​യ്യു​ന്ന​തി​നാ​വ​ശ്യം.

35 മീ​റ്റ​റാ​ണ് മാ​ട്ടു​പ്പെ​ട്ടി ജ​ലാ​ശ​യ​ത്തി​ന്‍റെ ആ​ഴം. സീ​പ്ലെ​യി​നി​ന്‍റെ നി​യ​ന്ത്ര​ണം വി​ദേ​ശ ക്രൂ​വി​നാ‌​ണ്. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ട​ക്കം എ​ല്ലാ അ​നു​മ​തി​യും പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ലി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. സീ​പ്ലെ‌​യി​ൻ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്നോ​ടി​യാ​യു​ള്ള സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ സി​വി​ൽ ഏ​വി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ബി​ജു പ്ര​ഭാ​ക​റി​ന്‍റെ‌​യും എ​റ​ണാ​കു​ളം ക​ള​ക്‌​ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​റീ​ന സ​ന്ദ​ര്‍​ശി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ വി​ക​സി​പ്പി​ക്കു​ക​യാ​ണു പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സീ​പ്ലെ​യി​ൻ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ഡെ​മോ സ​ര്‍​വീ​സ് മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്നു ബോ​ള്‍​ഗാ​ട്ടി മ​റീ​ന​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന സീ​പ്ലെ​യി​ൻ മ​റൈ​ന്‍ ഡ്രൈ​വി​ലെ മ​ഴ​വി​ല്‍​പാ​ല​ത്തി​ല്‍​നി​ന്നും അ​ബ്‌​ദു​ള്‍ ക​ലാം മാ​ര്‍​ഗി​ല്‍​നി​ന്നും കാ​ണാ​നാ​കും.

Related posts

Leave a Comment