അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ഒരു സീറ്റ് തര്‍ക്കത്തിന്റെ വീഡിയോയാണ്. ഇരിപ്പിടം സംബന്ധിച്ചുള്ള നായക്കുട്ടിയുടെയും ഉടമസ്ഥന്റെയും തര്‍ക്കമാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
വളര്‍ത്ത് മൃഗവും ഉടമസ്ഥനും തമ്മിലുള്ള സ്നേഹ ബന്ധം കാണിച്ച് തരുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. വീട്ടില്‍ ആരും ഇല്ലാത്തപ്പോൾ നായ കൂടുതല്‍ സമയവും ചെലവഴിക്കാറുള്ള സീറ്റില്‍ ഉടമസ്ഥന് ഇരുന്നതാണ് തര്‍ക്കത്തിന് കാരണം.
വാലാട്ടിയും കുരച്ചും തന്റെ സീറ്റില്‍ നിന്ന് എഴുന്നേല്ക്കാന് നായ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണിക്കുന്നത്. നായയുടെ രസകരമായ പ്രതികരണം ഉടമസ്ഥന് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. കാഴ്ചക്കാരെ ചിരിപ്പിക്കുന്നതും സന്തോഷം നല്കുന്നതുമായിരുന്നു നായയുടെ പെരുമാറ്റം.
കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ആരാധകരേറെയാണ്. ‘മൈ ചെയർ’ എന്ന ക്യാപ്ഷനോടു കൂടിയാണ് സോഫയുടെ മുന്നില്‍ ഇരുന്നു കുരയ്ക്കുന്ന നായയുടെ രസകരമായ വീഡിയോ പങ്കുവെച്ചത്. ഉടമസ്ഥന് എന്റെ സീറ്റാണെന്ന് പറയുന്നതും, അല്ല എന്ന മട്ടില്‍ കുരച്ചു കൊണ്ട് തന്റെ വിയോജിപ്പ് അറിയിക്കുന്ന നായയെയും വീഡിയോയില്‍ കാണാം.
ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. നായയുടെ പക്ഷം ചേര്‍ന്ന് രസകരമായ നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.
My Chair!
byu/morganalefaye125 inAnimalsBeingDerps