‘ഒടുവിൽ പോലീസ് ഉറപ്പ് നൽകി’;  അ​പ​മാ​നി​ച്ച​യാ​ളെ  ഉടൻ അറസ്റ്റു ചെയ്യും; പ്രതിയെ ഭരണകക്ഷിയിലെ ചില നേതാക്കൾ രക്ഷപ്പെടാൻ സഹായിച്ചെന്നാരോപിച്ചായിരുന്നു കുത്തിയിരിപ്പു സമരം


ആ​ലു​വ: ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ആ​ലു​വ​യി​ലെ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ൽ കൈ​ക്കു​ഞ്ഞു​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി​ എത്തി​യ വീ​ട്ട​മ്മ​യ്ക്ക് ഒ​ടു​വി​ൽ പോ​ലീ​സി​ന്‍റെ ആ​ശ്വാ​സ​വാ​ക്കെ​ത്തി.

ത​ന്നെ അ​പ​മാ​നി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് വീ​ട്ട​മ്മ മ​ക്ക​ളും ഭ​ർ​ത്താ​വു​മൊ​ന്നി​ച്ച് ഇ​ന്ന​ലെ എ​സ്പി ഓ​ഫീ​സി​നു​മുന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി​യ​ത്.

പൊ​യ്ക്കാ​ട്ടു​ക​ര സ്വ​ദേ​ശി​നി സേ​തു​ല​ക്ഷ്മി​യാ​ണ് നീ​തി തേ​ടി സ​മ​ര​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 2019 ജൂ​ലൈ 13ന് നെ​ടു​വ​ന്നൂ​രി​ൽ വ​ച്ച് സേ​തു​ല​ക്ഷ്മി​യെ സ​നീ​പ് എ​ന്ന​യാ​ൾ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് സം​ഭ​വം.

ഇ​തി​നെ ചോ​ദ്യം ചെ​യ്ത ഭ​ർ​ത്താ​വ്‌ ലി​ജി​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ൽ ചി​ല​ർ ഇ​ട​പെ​ട്ട് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന​താ​യി​രു​ന്നു ആ​രോ​പ​ണം.

ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച പ്ലക്കാ​ർ​ഡും ബാ​ന​റു​മാ​യി യു​വ​തി​യും കു​ടും​ബ​വും എ​സ് പി ​ഓ​ഫീ​സിനു മു​ന്നി​ൽ എ​ത്തി​യ​ത്.

സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​രും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​മെ​ത്തി. പോ​ലീ​സ് യു​വ​തി​യു​മാ​യി അ​നു​ര​ഞ്ജ​ന ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും വ​ഴ​ങ്ങി​യി​ല്ല.

തു​ട​ർ​ന്ന് റൂ​റ​ൽ എ​സ്പി ഇ​ട​പ്പെ​ട്ട് പ്ര​തി​യെ താ​മ​സി​യാ​തെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്ക്കാ​ലി​ക​മാ​യി സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment