സാധനങ്ങളൊക്കെ ചീത്തയാവാതിരിക്കാന്‍ ഉപ്പിലിട്ടു സൂക്ഷിക്കുന്നത് കണ്ടിട്ടുണ്ട്. സമാനമായി 600 വര്‍ഷം പഴക്കമുള്ള ഒരു നഗരം വെള്ളത്തിനടിയില്‍ സൂക്ഷിച്ചു വച്ചിരിക്കുകയാണ് ചൈനക്കാര്‍.
ചൈനയിലെ ഷീയാജിയാങ്ങ് പ്രൊവിന്‍സ് എന്ന നഗരമാണ് സിങ്ങ് ആന്‍ ഡാമിനടിയില്‍ 600 വര്‍ഷങ്ങള്‍ക്കിപ്പുറവും സുരക്ഷിതമായിരിക്കുന്നത്. 1959 ല്‍ ക്വിയാണ്ഡോ നദിക്കു കുറുകെ ഡാം നിര്‍മിച്ചതോടെയാണ് പുരാതനമായ ഈ നഗരം വെള്ളത്തിനടിയിലായത്. പിന്നീട് ആരാലും ശ്രദ്ധിക്കപ്പെടാതെ വര്‍ഷങ്ങളോളം മറഞ്ഞുകിടക്കുകയായിരുന്നു.
ഇപ്പോള്‍ നദിയില്‍ 40 അടി താഴ്ചയിലായി അര സ്ക്വയര്‍കിലോമീറ്റര്‍ വിസ്തൃതിയിലാണ് നഗരം സ്ഥിതിചെയ്യുന്നത്. ഏകദേശം 300,000 ആളുകളാണ് ഡാമിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഇവിടം ഉപേക്ഷിച്ചു പോയത്.
2001 ല്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ പര്യവേഷണത്തിലാണ് പിന്നീട് ഈ പുരാതന നഗരം ലോകശ്രദ്ധ നേടുന്നത്. വൂഷി മലനിരകള്ക്കിടെ സ്ഥിതിചെയ്യുന്നതിനാൽ സിംഹനഗരമെന്നും ഷിയാജിയാങ്ങ് നഗരത്തിന് വിളിപ്പേരുണ്ട്.
2011 ല്‍ നാഷണല്‍ ജോഗ്രഫി പങ്കുവച്ച വീഡിയോയില്‍ പുരാതന നഗരത്തിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. മിംഗ്, ക്വിംഗ് ഡൈനാസ്റ്റികളില് കാണപ്പെട്ടിരുന്ന വാസ്തുവിദ്യാ ശൈലിയാണ് ഇവിടെയും കാണാന്‍സാധിക്കുക.
അഞ്ച് പ്രവേശന കവാടങ്ങളാണ് നഗരത്തിനുള്ളത്. 256 കമാനവഴികളും സിംഹങ്ങളുടെയും വ്യാളികളുടെയും കൊത്തുപണികളും മറ്റ് പുരാതന കൊത്തുപണികളും എഴുത്തുകളും നഗരത്തില്‍ കാണാന്‍ സാധിക്കും. 1777 കാലഘട്ടത്തിലാണ് ഇവ നിര്‍മിച്ചതെന്ന് കരുതപ്പെടുന്നു.
വെള്ളത്തിനടിയിലായതോടെ മഴയിലും കാറ്റിലും സൂര്യനിലും നിന്ന് നഗരം സുരക്ഷിതമാവുകയായിരുന്നു. കിഴക്കിന്റെ അറ്റ്ലാന്റിസ് എന്നും വെള്ളത്തില്‍ സ്തിതിചെയ്യുന്ന ഈ നഗരത്തിന് വിളിപ്പേരുണ്ട്. പരിചിതരായ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഈ നഗരം കാണാനും അവസരമുണ്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.