സാന്റിയാഗോ: കോവിഡ്-19 മാനദണ്ഡങ്ങൾ ലംഘിച്ച് മാസ്ക് ധരിക്കാതെ സെൽഫി എടുത്ത ചിലിയൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനിയേരയ്ക്ക് 3,500 ഡോളർ പിഴ.
മാസ്ക് ധരിക്കാതെ പിനിയേര ഒരു യുവതിക്കൊപ്പം ബീച്ചിൽ നിൽക്കുന്ന ഫോട്ടോ ഈ മാസമാദ്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
പിനിയേരയുടെ സ്വദേശമായ കാച്ചാഗുവ ബീച്ചിൽവച്ചെടുത്ത ഫോട്ടോയാണ് വിവാദമായത്. ചിത്രത്തിലുള്ള യുവതിയും മാസ്ക് ധരിച്ചിരുന്നില്ല. സംഭവത്തിൽ പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു.