കൊച്ചി: കോവിഡ് 19 ബാധിച്ച് ബ്രിട്ടനിൽ ഒരു മലയാളികൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി വീട്ടിൽ സെബി ദേവസി (50) ആണ് മരിച്ചത്.
സതാംപ്റ്റണ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണമെന്നാണു ബന്ധുക്കൾക്കു ലഭിച്ചിരിക്കുന്ന വിവരം. കഴിഞ്ഞ 15 വർഷമായി കുടുംബസമേതം ഇവർ ബ്രിട്ടനിലാണ്. ഭാര്യയും ഒരു മകനുമാണുള്ളത്. ഭാര്യ ബ്രിട്ടനിൽ നഴ്സാണ്.