
ആപ്പാഞ്ചിറ: പെണ്‍കുട്ടിയെ ഹെൽമെറ്റുപയോഗിച്ചു മർദിച്ചെന്ന പരാതിയിൽ രണ്ടാനച്ചൻ അറസ്റ്റിൽ. ആപ്പാഞ്ചിറ മഠത്തിപറന്പിൽ അബ്ദുൾ സലാം (54) ആണ് അറസ്റ്റിലായതെന്നു പോലീസ് അറിയിച്ചു. പ്രതിയുടെ ഭാര്യയുടെ ആദ്യബന്ധത്തിലുള്ള മകൾക്കാണ് മർദനമേറ്റതെന്നും പോലീസ് പറഞ്ഞു.
വീട്ടുകാരുടെ പരാതിയിൽ കടുത്തുരുത്തി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ കല്ലറ മഹിളാ മന്ദിരത്തിലേക്കു മാറ്റി പാർപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് മർദനത്തിനു കാരണമെന്നു പോലീസ് അറിയിച്ചു. പ്രതിയെ വൈക്കം കോടതിയിൽ ഹാജരാക്കിയതായും പോലീസ് അറിയിച്ചു.