പാരാലിന്പിക്സിൽ ഇന്ത്യക്കു രണ്ടാം സ്വർണം

പാ​​രീ​​സ്: 2024 പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ലേ​​ക്കു ര​​ണ്ടാം സ്വ​​ർ​​ണ​​മെ​​ത്തി. പു​​രു​​ഷ വി​​ഭാ​​ഗം ബാ​​ഡ്മി​​ന്‍റ​​ണ്‍ സിം​​ഗി​​ൾ​​സ് എ​​സ്എ​​ൽ3 ഇ​​ന​​ത്തി​​ൽ കു​​മാ​​ർ നി​​തീ​​ഷാ​​ണ് ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ലേ​​ക്കു ര​​ണ്ടാം സ്വ​​ർ​​ണ​​മെ​​ത്തി​​ച്ച​​ത്. വ​​നി​​താ ഷൂ​​ട്ടിം​​ഗി​​ലൂ​​ടെ അ​​വ​​നി ലേ​​ഖ്‌​റ​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ സ്വ​​ർ​​ണം.

ബ്രി​​ട്ടീ​​ഷ് താ​​രം ഡാ​​നി​​യേ​​ൽ ബെ​​ഥേ​​ലി​​ന്‍റെ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം അ​​തി​​ജീ​​വി​​ച്ചാ​​ണ് കു​​മാ​​ർ ഫൈ​​ന​​ലി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. മൂ​​ന്നു ഗെ​​യിം നീ​​ണ്ട ഫൈ​​ന​​ലി​​ൽ 21-14, 18-21, 23-21നാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ താ​​ര​​ത്തി​​ന്‍റെ ജ​​യം. പാ​​രാ​​ലി​​ന്പി​​ക്സി​​ൽ കു​​മാ​​ർ നി​​തീ​​ഷി​​ന്‍റെ ക​​ന്നി മെ​​ഡ​​ലാ​​ണ്.

വെ​​ള്ളി​​ത്തി​​ള​​ക്കം

2020 ടോ​​ക്കി​​യോ പാ​​രാ​​ലി​​ന്പി​​ക്സി​​ലെ വെ​​ള്ളി മെ​​ഡ​​ൽ 2024 പാ​​രീ​​സി​​ലും നി​​ല​​നി​​ർ​​ത്തി ഇ​​ന്ത്യ​​യു​​ടെ യോ​​ഗേ​​ഷ് ക​​ത്തു​​നി​​യ. പു​​രു​​ഷ വി​​ഭാ​​ഗം ഡി​​സ്ക​​സ് ത്രോ ​​എ​​ഫ് 56 വി​​ഭാ​​ഗ​​ത്തി​​ലാ​​ണ് യോ​​ഗേ​​ഷി​​ന്‍റെ വെ​​ള്ളി നേ​​ട്ടം.

സീ​​സ​​ണി​​ലെ മി​​ക​​ച്ച ദൂ​​ര​​മാ​​യ 42.22 മീ​​റ്റ​​റാ​​ണ് യോ​​ഗേ​​ഷ് ഡി​​സ്ക​​സ് പാ​​യി​​ച്ച​​ത്. ബ്ര​​സീ​​ലി​​ന്‍റെ ക്ലോ​​ഡി​​നി ബാ​​റ്റി​​സ്റ്റ​​യ്ക്കാ​​ണ് ഈ​​യി​​ന​​ത്തി​​ൽ സ്വ​​ർ​​ണം. 46.86 മീ​​റ്റ​​റാ​​ണ് ക്ലോ​​ഡി​​നി ക്ലി​​യ​​ർ ചെ​​യ്ത​​ത്.

അ​​ത്‌​ല​​റ്റി​​ക്സി​​ലൂ​​ടെ പാ​​രീ​​സി​​ൽ ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ലെ​​ത്തി​​യ നാ​​ലാം മെ​​ഡ​​ലാ​​ണ് യോ​​ഗേ​​ഷി​​ന്‍റേ​ത്. വ​​നി​​താ 100 മീ​​റ്റ​​ർ ടി 35 ​​വി​​ഭാ​​ഗ​​ത്തി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ പ്രീ​​തി പാ​​ൽ, 200 മീ​​റ്റ​​ർ ടി 35 ​​പോ​​രാ​​ട്ട​​ത്തി​​ലും വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി.

പാ​​രാ​​ലി​​ന്പി​​ക് ച​​രി​​ത്ര​​ത്തി​​ൽ 100, 200 മീ​​റ്റ​​റു​​ക​​ളി​​ൽ മെ​​ഡ​​ൽ സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ഇ​​ന്ത്യ​​ൻ താ​​രം എ​​ന്ന നേ​​ട്ട​​ത്തി​​ലും പ്രീ​​തി പാ​​ൽ ഇ​​തോ​​ടെ​​യെ​​ത്തി. പു​​രു​​ഷ​ന്മാ​​രു​​ടെ ടി47 ​​ഹൈ​​ജം​​പി​​ൽ നി​​ഷാ​​ദ് കു​​മാ​​റി​​ന്‍റെ​വ​​ക വെ​​ള്ളി​​യും അ​​ത്‌‌ല​​റ്റി​​ക്സി​​ലൂ​​ടെ ഇ​​ന്ത്യ​​ൻ അ​​ക്കൗ​​ണ്ടി​​ലെ​​ത്തി.

പാ​​രീ​​സ് പാ​​രാ​​ലി​​ന്പി​​ക്സി​​ൽ ഇ​​ന്ത്യ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ ഇ​​തോ​​ടെ ര​​ണ്ടു സ്വ​​ർ​​ണം, മൂ​​ന്നു വെ​​ള്ളി, നാ​​ലു വെ​​ങ്ക​​ലം എ​​ന്നി​​ങ്ങ​​നെ ഒ​​ന്പ​​ത് മെ​​ഡ​​ലാ​​യി.

Related posts

Leave a Comment