സമീപകാലത്തിറങ്ങിയ പ്രണയചിത്രങ്ങളില്‍ പ്രേക്ഷകരെ ഏറ്റവുമധികം സന്തോഷിപ്പിച്ച ചിത്രമാണ് 96. തൃഷയും വിജയ് സേതുപതിയും തകര്‍ത്തഭിനയിച്ച ചിത്രം കേരളത്തിലും വന്‍വിജയമായിരുന്നു. ചിത്രത്തിലെ നീക്കം ചെയ്ത സീനുകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. ചിത്രത്തിന് ലഭിച്ച അതേ കയ്യടിതന്നെയാണ് ഡിലീറ്റഡ് സീനുകള്‍ക്കും ലഭിച്ചത്.
ഇപ്പോള്‍ നീക്കം ചെയ്ത മറ്റൊരു സീന്‍ കൂടി പുറത്തുവന്നിരുന്നു. റാമിന്റെയും ജാനകിയുടെയും കുട്ടിക്കാലത്തുള്ള മനോഹര രംഗമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗാനകോകിലം എസ്. ജാനകി അതിഥിതാരമായെത്തിയതായിരുന്നു നീക്കം ചെയ്ത ആദ്യ ഭാഗം. ഇത് യൂട്യൂബില്‍ വമ്പന്‍ ഹിറ്റായിരുന്നു. ഈ ഭാഗം യൂട്യൂബില്‍ വന്നപ്പോള്‍ എന്തിനാണ് ഈ മനോഹര രംഗം എടുത്തുകളഞ്ഞത് എന്നായിരുന്നു ആരാധകരുടെ ചോദ്യം. പുതുതായി പുറത്തു വന്ന രംഗവും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.