കേ​ര​ള​ത്തി​ന്‍റെ ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് 24 മു​ത​ൽ; കാസർകോട് നിന്ന് ആലപ്പുഴവഴി തിരുവനന്തപുരത്തേക്ക്

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് 24 മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ക്കും. ആ​ല​പ്പു​ഴ വ​ഴി​യാ​യി​രി​ക്കും സ​ർ​വീ​സ്. ആ​ദ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് കോ​ട്ട​യം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.

പു​തി​യ വ​ന്ദേ​ഭാ​ര​ത് കാ​സ​ർ​ഗോ​ഡ് നി​ന്ന് രാ​വി​ലെ ഏ​ഴു​മ​ണി​ക്ക് യാ​ത്ര​യാ​രം​ഭി​ക്കും. വൈ​കിട്ട് 3.05-ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വൈ​കി​ട്ട് 4.05 നാ​ണ് മ​ട​ക്ക​യാ​ത്ര.

ഇ​ത് രാ​ത്രി 11.55-ന് ​കാ​സ​ർ​ഗോ​ഡ് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. ആ​ഴ്ച​യി​ൽ ആ​റു ദി​വ​സ​മാ​യി​രി​ക്കും സ‍​ര്‍​വീ​സ് ന​ട​ത്തു​ക. അ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഷ​നി​ല്‍ പ്ലാ​റ്റ്‌​ഫോം ല​ഭ്യ​ത​ക്കു​റ​വു​ണ്ടെ​ങ്കി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കൊ​ച്ചു​വേ​ളി വ​രെ​യാ​യി​രി​ക്കും സ​ര്‍​വീ​സ്.

ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം സൗ​ത്ത്, ആ​ല​പ്പു​ഴ, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് നി​ന്ന് രാ​വി​ലെ 7ന് ​യാ​ത്ര തു​ട​ങ്ങും. ക​ണ്ണൂ​ർ (8.03), കോ​ഴി​ക്കോ​ട് (9.03), ഷൊ​ർ​ണൂ​ർ (10.03), തൃ​ശൂ​ർ (10.38), എ​റ​ണാ​കു​ളം (11.45), ആ​ല​പ്പു​ഴ (12.38), കൊ​ല്ലം (1.55), തി​രു​വ​ന​ന്ത​പു​രം (3.05) ഇ​ങ്ങ​നെ​യാ​ണ് എ​ത്തി​ച്ചേ​രു​ന്ന സ​മ​യം.

വൈ​കി​ട്ട് 4.05 ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന സ​മ​യം- കൊ​ല്ലം (4.53), ആ​ല​പ്പു​ഴ (5.55), എ​റ​ണാ​കു​ളം (6.35), തൃ​ശൂ​ർ (രാ​ത്രി 7.40), ഷൊ​ർ​ണൂ​ർ (8.15), കോ​ഴി​ക്കോ​ട് (9.16), ക​ണ്ണൂ​ർ (10.16), കാ​സ​ർ​കോ​ട് (11.55)

Related posts

Leave a Comment