അമ്മയുടെ രണ്ടാം വിവാഹം ആർഭാടമാക്കി മകൻ അബ്ദുൾ അഹദ്. ഇതിന്റെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയെ പ്രണയത്തിനും ജീവിതത്തിനും രണ്ടാമതൊരു അവസരം നേടാന്‍ സഹായിച്ചുവെന്ന കുറിപ്പോടെയാണ് അബ്ദുൾ അഹദ് വീഡിയോ പങ്കുവച്ചത്.
18 വർഷത്തിന് ശേഷം പ്രണയത്തിലും ജീവിതത്തിലും രണ്ടാമതൊരു അവസരം ലഭിക്കാൻ ഞാൻ എന്റെ അമ്മയെ സഹായിച്ചു എന്ന് വീഡിയോയിൽ യുവാവ് പറഞ്ഞു. അമ്മയുടെ വിവാഹത്തിന്റെ ചെറിയൊരു ഭാഗവും അവൻ വീഡിയോയുടെ അവസാനം ചേർത്തു.
അമ്മയുടെ വിവാഹത്തിന് മകന് തന്നെയാണ് സാക്ഷിയായി ഒപ്പ് വച്ചതും. ഏറ്റവും ഒടുവിലായി കുടുംബാംഗങ്ങള്‍ അബ്ദൂൾ അഹദിനെ വാത്സല്യം കൊണ്ട് പൊതിയുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതിനു പിന്നാലെ മകനെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. ഇത്രയും നല്ലൊരു മകനെ കിട്ടിയ നിങ്ങൾ ഭാഗ്യവതിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്.