തിരുവനന്തപുരം: സെക്രട്ടേറിയറ്റ് കാന്റീനിൽ ബീഫും വിളന്പാൻ അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഒരു പ്ലേറ്റിന് 50 രൂപ നിരക്കിലാണ് ബീഫ് വിൽപനയ്ക്ക് അനുമതി.
സെക്രട്ടേറിയറ്റ് കാന്റീനിലെ ഭക്ഷണ വിഭവങ്ങളുടെ മെനു വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബീഫിനേയും ഉൾപ്പെടുത്തുന്നതെന്നു പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്കു വേണ്ടി ഹൗസ് കീപ്പിംഗ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നിലവിൽ സെക്രട്ടേറിയറ്റ് കാന്റിനീൽ ഉൗണിനൊപ്പം മുട്ടയക്കു മാത്രമാണു നോണ്‍ വെജ് വിഭാഗത്തിൽ അനുമതി. മുട്ടക്കറിയും ഓംലെറ്റുമുണ്ട്.
ചപ്പാത്തിക്കൊപ്പം ചിക്കനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. മത്സ്യവുമായി ബന്ധപ്പെട്ട് വിഭവങ്ങൾക്ക് സെക്രട്ടേറിയറ്റ് കാന്റീനിൽ ഇതുവരെ അനുമതി നൽകിയിട്ടില്ല.
ജീവനക്കാർക്കൊപ്പം, വിവിധ ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിൽ എത്തുന്നവർക്കും ഇവിടെ നിന്നു ഭക്ഷണം കഴിക്കാനാകും.