തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾക്കു നിയന്ത്രണം. സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരങ്ങൾക്ക് അനുമതി നൽകേണ്ടതില്ലെന്നു സിറ്റി പോലീസ് കമ്മീഷണർ പോലീസിനു നിർദേശം നൽകി.
സെക്രട്ടേറിയറ്റിനു മുന്നിൽ സാമൂഹിക അകലം പാലിക്കാതെ സമരം നടത്തിയാൽ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ ഒഴിവാക്കാനുള്ള സർക്കാർ നിർദേശത്തിന്റെ ഭാഗമായാണു പോലീസ് നടപടി.
അതേസമയം സെക്രട്ടേറിയറ്റിനു മുന്നിലെ സമരങ്ങൾ വിലക്കിയിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ സമരം അനുവദിക്കുകയുള്ളുവെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.