കോഴിക്കോട്: സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ ബെവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും വിഐപി സുരക്ഷ.
ജില്ലാ പോലീസ് മേധാവിമാരുടേയും എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തിൽ കനത്ത കാവലും സുരക്ഷയുമാണ് മദ്യശാലകള്‍ക്കും മറ്റും ഒരുക്കിയത്.
മോഷണസാധ്യത മുന്‍നിര്‍ത്തിയാണ് ഇത്രയും സുരക്ഷ പോലീസും എക്സൈസും ഏര്‍പ്പെടുത്തുന്നത്. ഉദ്യോഗസ്ഥ തലത്തില്‍ ആവശ്യമായ നടപടികള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു.
കോവിഡ് വ്യാപനത്തത്തുടര്ന്ന് കഴിഞ്ഞ ദിവസം മുതല്‍ മദ്യവില്‍പ്പന നിര്‍ത്തിവച്ചിരുന്നു. മണിക്കൂറുകളുടെ ഇടവേളയിലാണ് പ്രഖ്യാപനവും മദ്യശാലകള്‍ അടച്ചതും. അതിനാല്‍ പലര്‍ക്കും മദ്യം ആവശ്യത്തിന് സൂക്ഷിക്കാന്‍ സാധിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മദ്യവില്‍പ്പന വീണ്ടും ആരംഭിക്കുമെന്നായിരുന്നു പലരും കരുതിയത്.
എന്നാല്‍ മേയ് രണ്ടു മുതല്‍ ഒന്‍പതു വരെ അതിതീവ്ര നിയന്ത്രണമെന്ന മുന്നറിയിപ്പ് വന്നതോടെ മദ്യത്തിന് കടുത്ത ക്ഷാമമായി. ഈ സാഹചര്യത്തിലാണ് ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചത്.
ഓരോ പോലീസ് സ്റ്റേഷന് പരിധിയിലുമുള്ള ഔട്ട്ലെറ്റുകള്‍ക്കും ഗോഡൗണുകള്‍ക്കും അതത് എസ്എച്ച്ഒമാരുടെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കണമെന്നും പോലീസ് സാന്നിധ്യം ഉണ്ടാവണമെന്നുമാണ് നിര്‍ദേശം.
ജില്ലാ പോലീസ് മേധാവിമാര്‍ ഇത് സംബന്ധിച്ചുള്ള നിര്‍ദേശവും പുറപ്പെടുവിച്ചു. ഈ ഭാഗങ്ങളില്‍ രാത്രിയില്‍ പോലീസ് പട്രോളിംഗും നടത്തും.
എക്സൈസും പരിശോധനയും നിരീക്ഷണവും നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാറുകളും ഔട്ട്ലെറ്റുകളും ഗോഡൗണുകളും കേന്ദ്രീകരിച്ച് പട്രോളിംഗ് ശക്തമാക്കുമെന്ന് കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ മുഹമ്മദ് നുഅ്മാന് രാഷ്ട്ര ദീപികയോട് പറഞ്ഞു.
മദ്യവില്‍പ്പനശാലകള്‍ അപ്രതീക്ഷിതമായി അടച്ചതിനാല്‍ അധികം മദ്യം ആര്‍ക്കും സംഭരിച്ചു വയ്ക്കാനായിട്ടില്ലെന്നാണ് പോലീസും എക്സൈസും കരുതുന്നത്.
എന്നാല്‍, നേരത്തെ കൈയിലുള്ള മദ്യം കൂടിയ വിലയ്ക്കു വില്‍ക്കാനുള്ള സാധ്യതയേറെയാണ്. ഇതേതുടര്‍ന്ന് എക്സൈസ് ഇന്റലിജന്‍സും ഷാഡോ സംഘവും പോലീസും നിരീക്ഷണം നടത്തുന്നുണ്ട്. വീടുകള്‍ കേന്ദ്രീകരിച്ചു വാറ്റുന്നവരെക്കുറിച്ചും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്ത് 3.64 ലക്ഷം രൂപയുടെ മദ്യം കോഴിക്കോട് അരയിടത്ത്പാലത്തിന് സമീപത്തുള്ള ബീവ്റേജസ് ഔട്ട്ലെറ്റില് നിന്ന് ജീവനക്കാര്‍ പുറത്തുകൊണ്ടുപോയി വിറ്റിരുന്നു. സംഭവത്തെ മൂന്നു പേര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.