കോഴിക്കോട്: മെഡിക്കല്‍ കോളജ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
11 പ്രതികളുള്ള കേസിൽ അഞ്ച് പേർ മാത്രമാണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് കെ.അരുണ്‍, പ്രാദേശിക നേതാക്കളായ എം.കെ.അശ്വിന്, കെ.രാജേഷ്, മുഹമ്മദ് ഷബീര്‍, സജിന്‍ എന്നിവരാണ് പിടിയിലായത്.
എന്നാല്‍ സംഭവങ്ങളുടെ പേരില്‍ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തുന്നു എന്നാണ് സിപിഎം ഭാഷ്യം.