സിഗരറ്റ് വലിക്കുന്നതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ പൊരിഞ്ഞ അടി.
സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരും വിദ്യാര്‍ഥികളുമായി 33 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗ്രേറ്റര്‍ നോയിഡയിലെ ഗൗതം ബുദ്ധ സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി 10.30 ഓടേയാണ് സംഭവം.
സര്‍വകലാശാല ക്യാംപസിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ സിഗരറ്റ് വലിക്കുന്നതിനെ സെക്യൂരിറ്റി ജീവനക്കാര്‍ എതിര്‍ത്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം അടിപിടിയില്‍ കലാശിക്കുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 33 പേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് ഇരുഭാഗത്ത് നിന്നും പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.