ആൾക്കൂട്ടത്തിൽ തനിയെ ഷൂട്ട് നടക്കുമ്പോൾ എല്ലാവരും ഒരു മുറിയിലൊക്കെയാണ് കിടന്നിരുന്നത്. അന്നൊന്നും കാരവൻ ഒന്നും ഉണ്ടായിരുന്നില്ല. അതിരാത്രം എന്ന് പറയുന്ന പടത്തിൽ 9 ആർട്ടിസ്റ്റുകളാണ് ഒരു റൂമിൽ ഉണ്ടായിരുന്നത് എന്ന് സീമ.
മമ്മൂക്ക, മോഹൻലാൽ, ലാലു അലക്സ്, ക്യാപ്റ്റൻ രാജു, മണിയൻപിള്ള രാജു, രവീന്ദ്രൻ, കുഞ്ചേട്ടൻ, ശങ്കർ അങ്ങനെ എല്ലാ താരങ്ങളും ഒരു മുറിയിലായിരുന്നു കിടന്നിരുന്നത്. അവർക്കൊക്കെ റൂമുണ്ട് താനും, എന്നാലും ഒരുമിച്ചാണ് കിടക്കുക.അങ്ങനെയൊരു കൂട്ടായ്മ ഉണ്ടായിരുന്നു അന്നൊക്കെ. ഇപ്പോൾ അതില്ല. ശശിയേട്ടൻ എന്റെ കൂടെ എപ്പോഴുമുണ്ട്.
ഇപ്പോൾ പടങ്ങൾ ചൂസ് ചെയ്യുന്നത് കുറഞ്ഞതല്ല. എന്നെയാരും വിളിക്കാറില്ല. വിളിച്ചാൽ പോവും. പണി എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ആദ്യം ബിഗ് ബോസിലെ കുട്ടികൾക്കും മറ്റ് പിള്ളേർക്കും ഒരു അകൽച്ച ആയിരുന്നു. പിന്നെ അടുത്തപ്പോൾ ഇത്രയേ ഉള്ളോ സീമേച്ചി എന്നാണ് ചോദിച്ചതെന്ന് സീമ പറഞ്ഞു.