ഷിംല-ചണ്ഡീഗഢ് റൂട്ടിലൂടെ ഓടുന്ന ഹിമാചൽ പ്രദേശ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ബസിൽ കയറുന്ന ആരും അത്ഭുതത്തോടെ നോക്കുന്ന ഒരാളുണ്ട്.
ആ ബസിന്റെ ഡ്രൈവർ. ഒരു വനിതയാണ് ഡ്രൈവർ സീറ്റിൽ എന്നതാണ് ആ ഇന്റർ സ്റ്റേറ്റ് സർവീസിന്റെ പ്രത്യേകത. സീമ ഠാക്കൂർ എന്ന 31 കാരിയായ യുവതിയാണ് ഈ താരം.
ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ബസ് ഓടിക്കുന്ന ആദ്യ വനിത കൂടിയാകുകയാണ് അവർ.
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണ് സീമയുടെ ജന്മസ്ഥലം. സീമയുടെ അച്ഛൻ ഹിമാചൽ റോഡ് ട്രാൻസ്പോട്ട് കോർപ്പറേഷനിലെ ഡ്രൈവറായിരുന്നു.
അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള സീമയും മറ്റ് ജോലിക്ക് ശ്രമിക്കാതെ ഡ്രൈവറാകാൻ ശ്രമിച്ചത്. 2017ൽ ഹിമാചൽ റോഡ് ട്രാൻസ്പോട്ട് കോർപ്പറേഷനിൽ ജോലിക്കെത്തി.
ഒരു വനിതയെ ബസ് ഓടിക്കാൻ ഏൽപ്പിക്കാൻ ആദ്യം കോർപ്പറേഷൻ മടിയായിരുന്നു. അതുകൊണ്ട് ആദ്യം എച്ച്ആർടിസിയുടെ ടാക്സി സർവീസുകളിലാണ് ജോലി ചെയ്തത്.
ഒരു വർഷം ടാക്സി ഓടിച്ചു. പിന്നീട് ഷിംല സോളാൻ റൂട്ടിലെ ഇലക്ട്രിക് ബസിൽ ഡ്രൈവറായി. കഴിഞ്ഞ ആഴ്ചയാണ് ഇന്റർ സ്റ്റേറ്റ് സർവീസിൽ ഡ്രൈവറായി ചുമതലയേറ്റത്.
കോവിഡ് മുന്നണി പോരാളികൂടിയായ സീമ കോവിഡ് വാക്സിനും കഴിഞ്ഞ എടുത്തിട്ടുണ്ട്.
ബസുമായി ചണ്ഡീഗഢിലെത്തിയപ്പോൾ ആവേശപൂർവമായ സ്വീകരണമാണ് ലഭിച്ചതെന്ന് സീമ പറയുന്നു.
സാധാരണ പുരുഷ ഡ്രൈവർമാരെ പോലെ എത്ര ബുദ്ധിമുട്ടുള്ള റോഡിലും സീമയും നന്നായി ഡ്രൈവ് ചെയ്യുമെന്ന് കണ്ടക്ടര് പറയുന്നു.
സ്ത്രീ ഡ്രൈവറാണെന്ന് പറയുമ്പോൾ യാത്രക്കാർക്ക് സീമയെ പറ്റി അറിയാൻ വലിയ ആകാംക്ഷയാണെന്നും അവർ വ്യക്തമാക്കുന്നു. എച്ച്ആർടിസിയിലെ 8000ൽ അധിരം ജീവനക്കാരിൽ ഒരേയൊരു വനിതാ ഡ്രൈവറാണ് സീമ.
ഒരു ഇന്റർ സ്റ്റേറ്റ് റൂട്ടിൽ ബസ് ഓടിക്കാൻ അവസരം ലഭിച്ചതിൽ വലിയ സന്തോഷം. ഇനി വോൾവോ ബസുകൾ ഓടിക്കണമെന്നാണ് ആഗ്രഹം.
ഉടൻ തന്നെ ഷിംല ഡൽഹി റൂട്ടിൽ ഞാൻ വോൾവോ ബസ് ഓടിക്കും.’ -സീമ പറയുന്നു. സീമയുടെ വാക്കുകൾ ശരിവയ്ക്കുന്ന പ്രതികരണമാണ് ഹിമാചൽ പ്രദേശ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംഡി സന്ദീപ് കുമാറും നടത്തിയത്.
വോൾവോ ബസ് ഓടിക്കാനുള്ള പരീശിലനം നൽകുന്ന അടുത്ത ബാച്ചിൽ സീമയും ഉണ്ടാവുമെന്നാണ് അദേഹം പറയുന്നത്.