കാഷ്മീരില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ് തുഷാരം. സീമയും രതീഷുമായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. കാശ്മീരില്‍ വച്ചു തുഷാരം ചിത്രീകരിക്കുമ്പോള്‍ അതിശക്തമായ തണുപ്പു കാരണം പലപ്പോഴും ഷൂട്ടിങ് തടസപ്പെട്ടു. തണുപ്പുകാരണം താരങ്ങള്‍ അഭിനയിക്കാന്‍ കഴിയാതെ വന്നതു കൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. ചിത്രത്തില്‍ രതീഷും സീമയും തമ്മിലുള്ള രംഗങ്ങള്‍ ഷൂട്ട് ചെയ്തത് ശ്രീനഗറിലെ ഗുല്‍മാര്‍ഗ് എന്ന് സ്ഥലത്തു വച്ചാണ്.
ഇവിടുത്തെ കൊടുംതണുപ്പു സഹിക്കാന്‍ കഴിയാതെ പലപ്പോഴും ഇരുവര്‍ക്കും അഭിനയിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ചിത്രത്തിന്റെ മെയ്ക്കപ്പ്മാന്‍ എം ഒ ദേവസ്യ ഒരു ഉപായം പറഞ്ഞു കൊടുത്തു. തിളയ്ക്കുന്ന കട്ടന്‍ കാപ്പിയില്‍ രണ്ട് ഔണ്‍സ് റം ഒഴിച്ചു കൊടുക്കാനായിരുന്നു അത്. എന്തായാലും റം ഒഴിച്ച കട്ടന്‍ കാപ്പി ഉള്ളില്‍ ചെന്നപ്പോള്‍ സീമയുടെ തണുപ്പു പമ്പകടന്നു. ഇരുവരും ഒന്നിച്ചുള്ള ആ സീന്‍ അതി ഗംഭീരമാകുകയും ചെയ്തു.