കഴിഞ്ഞ ദിവസം ഞങ്ങളുടെ സഹപ്രവര്‍ത്തകനു വേണ്ടി ഒരു ചലഞ്ച് പോസ്റ്റ് ചെയ്തപ്പോള്‍ നിങ്ങള്‍ക്കു സംഘടനകള്‍ ഇല്ലേ,
അവര്‍ക്കു പൈസ ഇല്ലേ, അവര്‍ ഒരു സിനിമയുടെ പൈസ ഇട്ടാല്‍ പോരെ.. അങ്ങനെ നിരവധി ചോദ്യങ്ങള്‍ വന്നു..
ഒരു മനുഷ്യ ജീവന് രക്ഷിക്കാനുള്ള ഓട്ടത്തില്‍ ഈ ലോകത്തുള്ള എല്ലാവരും സഹായം ചെയ്യുന്നത് സംഘടന നോക്കിയിട്ടല്ല..
അവിടെ ആര്‍ക്കൊക്കെ പൈസ ഉണ്ട്, അവര്‍ക്കെന്താ ചെയ്താല്‍ ഇതൊന്നും നോക്കി ഇരിക്കാറില്ല..
അങ്ങനെ ചെയ്യാന്‍ ആണേല്‍ ഇവിടെ പലപ്പോഴും പല ജീവനും അപകടത്തില്‍ ആവും..
ഒരു ജീവന് നിലനിര്‍ത്താന്‍ കൈ നീട്ടുമ്പോള്‍ അതില്‍ നിയമങ്ങളും ചോദ്യങ്ങളും ഇല്ലാതെ പറ്റുന്നവര്‍ പറ്റുന്നതുപോലെ സഹായിക്കുക..
ആരെയും ഒന്നിനെയും നിര്‍ബന്ധിക്കാതെ അപേക്ഷയുമായി വരുമ്പോള്‍ ആ അപേക്ഷയെ മാനിക്കുക…
-സീമ ജി. നായര