എനിക്ക് ഏറ്റവും അധികം പേടി മനുഷ്യരെയാണ്. ജീവിതത്തില്‍ അങ്ങനെ കുറച്ച് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാണ്.
എത്ര നന്മ ചെയ്യാന്‍ ശ്രമിച്ചാലും എത്ര നല്ലതു ചെയ്താലും അതിനെ നെഗറ്റീവായി കണ്ടെത്തി നമ്മുടെ മനസിനെ എത്രത്തോളം തളര്‍ത്താന്‍ പറ്റുമോ,
അത്രത്തോളം തളര്‍ത്താന്‍ പറ്റുന്ന കുറച്ച് ആള്ക്കാര് നമ്മുടെ ചുറ്റുമുണ്ട്. എന്റെ കുഞ്ഞുന്നാള് മുതലുള്ള ജീവിതത്തില്‍ ഏറ്റവും അധികം ഇന്‍സ്പൈര്‍ ചെയ്തിരിക്കുന്നത് അമ്മയാണ്.
എന്റെ അമ്മയില്‍ നിന്നാണ് മറ്റുള്ളവരെ സഹായിക്കണം എന്ന ഗുണങ്ങള്‍ കിട്ടിയത്. എത്ര കഷ്ടപ്പാടിലും പിടിച്ച് നില്ക്കാന്,
എന്തൊക്കെ തളര്‍ച്ച വന്നാലും ആരൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും ശരി തളരാതെ പിടിച്ച് നില്‍ക്കണം എന്ന് പറഞ്ഞ് തന്നിട്ടുള്ളത്. അമ്മയാണ്.
പിന്നെ ഗുരുത്വം വിറ്റ് തിന്നരുത്. ഗുരുത്വം എന്ന മൂന്നക്ഷരം ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് ജീവിക്കാന്‍ പറ്റുള്ളൂ. അമ്മ എപ്പോഴും പറയാറുണ്ടായിരുന്നു ആ മൂന്നക്ഷരം മറക്കരുതെന്ന്. -സീമ