ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റിന്റെ താഴെ ഒരു കമന്റ് വന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഞാന്‍ പ്രതികരിച്ചില്ലെന്ന്. അവരോട് മര്യാദയ്ക്ക് ഞാന്‍ കാര്യം പറഞ്ഞു. പിന്നെയും പിന്നെയും കമന്റ് ഇട്ടുകൊണ്ടേയിരുന്നു. മറുപടിയും കൊടുക്കേണ്ടി വന്നു.
240 പേജ് വരുന്ന ഒരു റിപ്പോര്‍ട്ടില്‍ എതെങ്കിലും ഒരു ഭാഗത്തുള്ളതാണ് ഇപ്പോള്‍ എല്ലാ ന്യൂസ് ചാനലിലും വന്നു കൊണ്ടിരിക്കുന്നത്. അത് വായിച്ചു മനസിലാക്കാതെ, വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന് പറഞ്ഞു തത്കാലം പ്രതികരിക്കാന്‍ ഇല്ല.
ഞാന്‍ ചില കാര്യങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. ഇത് അങ്ങനെ അല്ല. അത്രയും വിശദമായി പഠിക്കേണ്ട ഒന്നാണ്. അതിനു ചാന്‍സ് പോകുമെന്ന് ഭയന്നാണ് മിണ്ടാതെ ഇരിക്കുന്നതെന്ന് ആരോപണം. 40 വര്‍ഷമായി ഈ തൊഴിലിടത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട്. ആരുടേയും റെക്കമന്റില് എനിക്ക് പടം കിട്ടിയിട്ടില്ല. അഭിനയിക്കാന്‍ അറിയാം എന്ന് വിളിക്കുന്നവര്‍ക്ക് തോന്നിയിട്ടാണ് എനിക്ക് തൊഴില്‍ കിട്ടിയിട്ടുള്ളത്. -സീമ ജി. നായർ