നാദാപുരം: വീട്ടമ്മയായ യുവതിയെ കാണാനില്ലെന്ന് പരാതി. എടച്ചേരി നോർത്ത് സ്വദേശിനിയായ ചിറപ്പുറത്ത് താഴകുനി കുമാരന്റെ ഭാര്യ സീമ (40 )യെയാണ് കാണാതായത്. കഴിഞ്ഞ മാസം 22 ന് ഉച്ചയ്ക്ക് 12ന് സ്വന്തം വീടായ മീശ മുക്കിലെ മാണിക്കോത്ത് നിന്നാണ് യുവതിയെ കാണാതായത്. അന്ന് വീട്ടിൽ നിന്നും പുറത്ത് പോയതിന് ശേഷം തിരിച്ചെത്തിയിട്ടില്ല.
ബന്ധുക്കൾ അന്വേഷിച്ചിട്ടും ഫലമില്ലാതായതോടെ എടച്ചേരി പോലിസിൽ പരാതി നൽകുകയായിരുന്നു. മകൻ അശ്വന്തിന്റെ പരാതി പ്രകാരം എടച്ചേരി പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലിസ് സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറിലോ വിവരം അറിയിക്കണയെന്ന് പോലിസ് അറിയിച്ചു. 04962547022, 9497980777.