കൊള്ളാമല്ലേ സാധനം ! കോമഡി പ്രോഗ്രാമില്‍ നിന്നുണ്ടായത് ഞെട്ടിക്കുന്ന അനുഭവമെന്ന് സീമ വിനീത്…

പുറമേ പുരോഗമനം നടിക്കുകയും ഉള്ളില്‍ തികഞ്ഞ യാഥാസ്ഥിതിക വാദം വച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ എന്നതാണ് മലയാളികള്‍ക്കു നേരെയുള്ള പ്രധാന ആക്ഷേപങ്ങളിലൊന്ന്.

പുറമേ എത്ര പുരോഗമനം പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ മലയാളി തനിനിറം കാട്ടാറുണ്ട്. ഇത്തരത്തില്‍ മലയാളിയുടെ കപട പുരോഗമന വാദത്തിന്റെ ഇരകളില്‍ പ്രമുഖരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്.

പുരോഗമനം പറയുന്ന ആള്‍ക്കാര്‍ പോലും ഇവരെ പുച്ഛ മനോഭാവത്തോടെ കാണുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു വൈരുദ്ധ്യാത്മകമായ സംഭവം.

സമൂഹത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് ഇരയാകാറുണ്ട്. അങ്ങനെയുള്ള ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം സീമ വിനീത്.

മിനിസ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമായ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ്‌ലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. മാത്രമല്ല ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. ആണായാണ് താരം ജനിച്ചതും വളര്‍ന്നതും.

വിനീത് എന്നായിരുന്നു താരത്തിന്റെ പേര്.. പിന്നീട് സീമ എന്ന പേര് താരം സ്വീകരിക്കുകയായിരുന്നു. ഇപ്പോള്‍ ശരീരവും മനസ്സും പൂര്‍ണമായും സ്ത്രീയായി രൂപാന്തരപ്പെട്ടു കഴിയുകയും ചെയ്തു.

ഈ അടുത്ത് താരം ഒരു അഭിമുഖത്തില്‍ തന്റെ ജീവിതാനുഭവം തുറന്നു പറയുകയുണ്ടായി. എത്രയൊക്കെ പുരോഗമനം പറഞ്ഞെങ്കിലും, ഇന്നും ട്രാന്‍സ്ഗെന്‍ഡേഴ്‌സിനെ മറ്റൊരു രൂപത്തില്‍ കാണുന്ന ആള്‍ക്കാരാണ് കൂടുതലും, പൂര്‍ണ്ണമായി ഒരു പെണ്ണ് എന്ന നിലയില്‍ മാറിയെങ്കിലും, ഇന്നും പല രീതിയിലുള്ള വിമര്‍ശനങ്ങള്‍ കേള്‍ക്കാന്‍ ഇട വരുന്നുണ്ട്.

കൊള്ളാവല്ലോ സാധനം, തരുവോ എന്നൊക്കെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ മെസഞ്ചര്‍ വഴിയോ അല്ലാതെയോ ചോദിക്കുന്നത്, കോമഡി പ്രോഗ്രാമില്‍ നിന്നും ഇത്തരത്തില്‍ ഉള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Related posts

Leave a Comment