സീരിയല്‍ വിട്ടതല്ല, വേണ്ടവിധം അവസരം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കഥാപാത്രങ്ങളുടെ കാര്യത്തില്‍ താന്‍ ഒരിക്കല്‍ പോലും സെലക്ടീവായിട്ടില്ല.
സീരിയലിലെ ഗ്യാപ്പിനെ കുറിച്ച് ഞാനും ചിന്തിച്ചതാണ്. ഒരുപാട് പുതിയ സീരിയലുകള്‍ വരുന്നുണ്ട്. എന്നാല്‍ നമുക്ക് വേഷങ്ങള്‍ കിട്ടുന്നില്ല.
അതിന്റെ കാരണം എന്താണെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. ചിലപ്പോള്‍ വിധിയായിരിക്കും. അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള താരങ്ങളെയാകും വിളിക്കുക.
സിനിമയില്‍ ഉള്ളവരെ സീരിയലുകാര്‍ക്കും സീരിയല്‍ താരങ്ങളെ സിനിമാക്കാര്‍ക്കും ഇഷ്ടമല്ല. ഞാന്‍ ഒരുപാട് സിനിമാ സെറ്റില്‍ കേട്ടിട്ടുണ്ട് ദിവസവും ഇവരുടെ മുഖം ടിവിയില്‍ കണ്ട് കണ്ട് മടുത്തു എന്ന് പറയുന്നത്.
സിനിമയിലും കാണിച്ച് മടുപ്പിക്കാനാണോ എന്ന് ഒരുപാട് പേരെ കുറിച്ച് ചോദിക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് രണ്ടും ഒരുപോലെ കൊണ്ടുപോയിട്ടുള്ള വ്യക്തിയാണ്.
എന്നാല്‍ എനിക്ക് സിനിമാരംഗത്ത് നിന്നും സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല. കാരണം എനിക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്.
-സീമ ജി. നായര്‍