മലയാള സിനിമയിൽ എന്റെ അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു പോയിട്ടുണ്ട്. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർ, നമ്മൾ പലരീതിയിൽ സഹായിച്ചിട്ടുള്ളവർ, അവർ ഒരു വർക്ക് ചെയ്യുമ്പോൾ നമ്മളെ ഓർക്കാറില്ല. അവർ എന്നോട് പറഞ്ഞിട്ടുള്ളത്, സീമയെ ഒരുപാടുതവണ വിളിച്ചു, ഫോണിൽ കിട്ടുന്നില്ല എന്നാണ്. പക്ഷെ ആവശ്യക്കാർ എല്ലാം എന്നെ വിളിക്കുന്നുണ്ട്.
മെസേജ് അയച്ചാലും എന്നെ കിട്ടുന്നുണ്ട്. പക്ഷെ മലയാള സിനിമയിലുള്ള ചിലർക്ക് എന്നെ കിട്ടുന്നില്ല. അത് ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് പിന്നീടാണ് എന്റെ തലയിൽ തോന്നിയത്. അല്ലെങ്കിൽ എങ്ങനെയാണ് എനിക്ക് ഇക്കണ്ട ജനങ്ങളുടെയെല്ലാം കോളുകൾ കിട്ടുന്നത്.
ശരിക്കും പറഞ്ഞാൽ, എനിക്ക് മറ്റെന്തെങ്കിലും ജോലി അറിയുമായിരുന്നെങ്കിൽ, ചെയ്യാൻ പറ്റുമായിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ അഭിനയം നിർത്തിയേനെ. എന്നിട്ട് അതിലേക്ക് പോയേനെ. അത്രയധികം അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സീമ ജി. നായർ