ഗർഭിണികളായ സ്ത്രീകൾക്കുവേണ്ടി ഇഷ്ടപ്പെട്ട വിഭവങ്ങൾ തയാറാക്കുകയും സീമന്ത ചടങ്ങുകൾ നടത്തുകയും ചെയ്യുന്നതു സാധാരണമാണ്. എന്നാൽ, ബംഗളൂരുവിലെ വ്യവസായി ലക്ഷങ്ങൾ ചെലവഴിച്ചു സീമന്ത ചടങ്ങ് നടത്തിയത് തന്റെ പ്രിയപ്പെട്ട പശുവിനു വേണ്ടിയാണ്. ഹാസനിൽനിന്നുള്ള ദിനേശ് എന്ന വ്യവസായിയാണു ഗൗരി എന്നു പേരിട്ട ഹള്ളികർ പശുവിന് സീമന്ത ചടങ്ങുകൾ നടത്തിയത്.
ചന്നപട്ടണയിലെ ഗോമതി കല്യാണ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ. പൂക്കൾ, വെറ്റില, അക്ഷതം, ശർക്കര, തേങ്ങ, പഴങ്ങൾ എന്നിവകൊണ്ട് മണ്ഡപം അലങ്കരിച്ചിരുന്നു. ആരതി നടത്തിയശേഷം പശുവിനു പഴങ്ങൾ നൽകി. അഞ്ഞൂറിലധികം പേർ സീമന്ത ചടങ്ങിൽ പങ്കെടുത്ത് ഗൗരിക്ക് ആശംസകൾ നേർന്നു. അതിഥികൾക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു. ബംഗളൂരുവിലെ ബിദാദിക്കടുത്തുള്ള ഗ്രാമത്തിൽനിന്നു നാലുമാസം മുന്പാണ് ദിനേശ് തദ്ദേശീയ ഇനത്തിൽപ്പെട്ട ഹള്ളികർ പശുവിനെ വാങ്ങിയത്