ദോഹ: അമേരിക്കൻ താരം സിസി ബെല്ലിസിന്റെ അപ്രതീക്ഷിത കുതിപ്പിന് തടയിട്ട് ലോക രണ്ടാം നന്പർ സിമോണ ഹാലെപ് ഖത്തർ ഓപ്പണ്‍ ടെന്നീസ് സെമി ഫൈനലിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ഹാലെപ്പ് ബെല്ലിസിനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ: 6-0, 6-4.
മാഡിസണ്‍ കെയ്സ്, നിലവിലെ ജേതാവ് കരോളിന പ്ലിസ്കോവ എന്നിവരെ പരാജയപ്പെടുത്തിയാണ് ബെല്ലിസ് ക്വാർട്ടറിൽ എത്തിയത്.