ലണ്ടന്‍: നിലവിലെ ചാമ്പ്യന്‍ സിമോണ ഹാലപ്പ് വിംബിള്‍ഡണില്‍ നിന്ന് പിന്മാറി. കാലിലെ പേശികള്‍ക്കേറ്റ പരിക്ക് മൂലമാണ് സിമോണ വിംബിള്‍ഡണില്‍നിന്നും പിന്മാറിയത്. ഇറ്റാലിയന്‍ ഓപ്പണില്‍ പരിക്കേറ്റ ഹാലപ്പിന് ഫ്രഞ്ച് ഓപ്പണും നഷ്ടമായിരുന്നു.
വിംബിള്‍ഡണില്‍ കളിക്കാന്‍ എല്ലാ തയാറെടുപ്പും നടത്തിയതാണ്. ചാമ്പ്യനായി കോര്ട്ടലേക്ക് തിരിച്ചുവരാന്‍ ആവേശത്തോടെയാണ് കാത്തിരുന്നത്. എന്നാല്‍ ശരീരം അതിനോട് സഹകരിക്കുന്നില്ലെന്നും സിമോണ പറഞ്ഞു.
ഈ തീരുമാനം എടുക്കേണ്ടിവന്നതില്‍ അസ്വസ്ഥയാണ്. രണ്ട് പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ നഷ്ടപ്പെടുന്നത് മാനസികമായും ശാരീരികമായും കൂടുതല്‍ വെല്ലുവിളിയുണ്ടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.