തിരുവില്വാമല: ഭാര്യ മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി അറസ്റ്റിലായ ഭർത്താവ് കണിയാർക്കോട് കുറുനിലത്ത് അനിൽകുമാറിനെ(46) കോടതി റിമാൻഡ് ചെയ്തു. പഴയന്നൂർ എസ്ഐ മഹേഷ് കുമാറാണ് കഴിഞ്ഞദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കാമുകി ഒരലാശേരി മുണ്ടോക്കോട്ട് ബാബുവിന്റെ ഭാര്യ അർച്ചനയും അറസ്റ്റിലായിട്ടുണ്ട്.
ഇവരെയും കോടതി റിമാൻഡ് ചെയ്തു. പത്ത് വയസുള്ള മകനെ ഉപേക്ഷിച്ചു പോയതിനു ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്.2017 മേയ് മാസത്തിലാണ് അർച്ചനയുടെ ഭർത്താവ് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പഴയന്നൂർ പോലീസിൽ പരാതി നൽകിയിരുന്നത്.
അയൽവാസികളായ അർച്ചനയും അനിൽകുമാറും തമ്മിലുള്ള അവിഹിതബന്ധം അറിഞ്ഞതിനെ തുടർന്നാണ് അനിൽകുമാറിന്റെ ഭാര്യ സീന ആത്മഹത്യ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾ ഇരുവരെയും റിമാൻഡ് ചെയ്തു.