വെല്ലിംഗ്ടണ്‍: കോണ്‍സ്റ്റബിൾ സീന അലി ന്യൂസിലൻഡ് പോലീസിലെ ആദ്യ ഹിജാബ് ധരിക്കുന്ന ഉദ്യോഗസ്ഥയാകും. രാജ്യത്തെ പോലീസ് യൂണിഫോമിൽ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണു ഹിജാബും ഉൾപ്പെടുത്തിയത്.
മുസ്ലിം വിഭാഗത്തെ പോലീസിലേക്കു ചേർക്കുന്നതിനിന്റെ ഭാഗമായാണു സർക്കാർ നടപടി. 51 പേർ കൊല്ലപ്പെട്ട ക്രൈസ്റ്റ്ചർച്ച് ഭീകരാക്രമണത്തിനു പിന്നാലെയാണ് മുപ്പതുകാരിയായ സീന ന്യൂസിലൻഡ് പോലീസിൽ ചേർന്നത്.
ഈ ആഴ്ച അവർ പോലീസ് പരിശീലനം പൂർത്തിയാക്കുക മാത്രമല്ല, ഹിജാബ് ധരിക്കുന്ന ആദ്യ ഉദ്യോഗസ്ഥ എന്ന ബഹുമതി സ്വന്തമാക്കുകയും ചെയ്തു.
സീന കൂടി ചേർന്നാണ് ഹിജാബ് ഉൾപ്പെടുത്തിയുള്ള യൂണിഫോം ഡിസൈൻ ചെയ്തത്. ജോലിക്കു ബുദ്ധിമുട്ട് സൃഷ്ടിക്കാതെയും മതവികാരം വ്രണപ്പെടുത്താത്ത രീതിയിലുമാണ് യൂണിഫോം നിർമാണം.
ന്യൂസിലൻഡ് സർക്കാരിന്റെ പുതിയ നീക്കം മറ്റു സ്ത്രീകളെയും സേനയിൽ ചേരാൻ പ്രേരിപ്പിക്കുമെന്നു സീന പറഞ്ഞു. ഫിജിയിൽ ജനിച്ച സീന ചെറുപ്പത്തിൽതന്നെ കുടുംബത്തോടൊപ്പം ന്യൂസിലൻഡിലേക്കു കുടിയേറിയതാണ്.