പാലക്കാട്: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോ. സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ഇതെല്ലാം പൊതുവായുള്ള വളര്‍ച്ചയുടെ ഭാഗമാണ്. അത് ആ അര്‍ഥത്തില്‍ തന്നെ, ശരിയായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, ചേലക്കരയിൽ വന്‍ ഭൂരിപക്ഷത്തോടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു.ആര്. പ്രദീപ് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ നല്ല മുന്നേറ്റമുണ്ടാക്കാനാകുമെന്നാണ് കാണുന്നത്.
ഡോ. പി സരിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നതു മുതല്‍ പാലക്കാട് ഇടതുമുന്നണിക്ക് അനുകൂലമായ രാഷ്ട്രീയസാഹചര്യമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. ഈ പോരാട്ടത്തില്‍ പി സരിന് നല്ല നിലയില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോവിന്ദന് പറഞ്ഞു.
നേരത്തെ, സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടിൽ മാറ്റമില്ലെന്ന് എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയിൽ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ ശക്തമായി എതിർക്കുമെന്നും എഐടിയുസി നേതാവ് ടി.ജെ. ആഞ്ചലോസ് പ്രതികരിച്ചിരുന്നു.