മലയാളി നടി സീതയുടെ രണ്ടാംവിവാഹവും വേര്‍പിരിയലിലേക്ക്, അമ്മ വേഷങ്ങളില്‍ തിളങ്ങിയ സീത പാര്‍ഥിപന്റെ ആദ്യ ഭാര്യ, അവസാനം അഭിനയിച്ചത് ഊഴത്തില്‍ പൃഥ്വിയുടെ അമ്മയായി

Actress Seetha in Charulatha Movie Latest Stillsഅമലപോള്‍, ദിവ്യാ ഉണ്ണി, മംമ്ത, ഗൗതമി… ഇപ്പോള്‍ പട്ടികയിലേക്ക് മലയാളത്തിന്റെ മറ്റൊരു പ്രിയതാരം കൂടി. തമിഴ് സൂപ്പര്‍ താരം പാര്‍ഥിപന്റെ മുന്‍ ഭാര്യയായിരുന്ന സീതയാണ് വേര്‍പിരിയാനൊരുങ്ങുന്നത്. പാര്‍ഥിപനുമായുള്ള പതിനൊന്ന് വര്‍ഷത്തെ ദാമ്പ്ത്യത്തിനുശേഷം സതീഷ് എന്നയാള്‍ക്കൊപ്പം ലിവിങ്ങ് ടുഗെതറിലായിരുന്നു സീത.

സതീഷ് തന്നെ ചതിക്കുകയായിരുന്നെന്നും അയാള്‍ക്ക് തന്റെ പണം മാത്രം മതിയായിരുന്നു അതിനാല്‍ വേര്‍പിരിയുകയാണെന്നും നടി വ്യക്തമാക്കുന്നു. 1990ലായിരുന്നു പാര്‍ഥിപനും സീതയുമായുള്ള വിവാഹം. 2001ല്‍ വേര്‍പിരിഞ്ഞ ശേഷം സിനിമയില്‍ സജീവമായ സീത 2010ല്‍ ടെലിവിഷന്‍ അവതാരകനായ സതീഷുമായി ജീവിക്കാന്‍ തുടങ്ങിയത്.

തമിഴ്, തെലുങ്ക് ഭാഷകളില്‍ ധാരാളം സിനിമകള്‍ ചെയ്ത സീതയെ മലയാളികള്‍ക്കും സുപരിചയമാണ്. തന്മാത്ര, നോട്ട്ബുക്ക്, വിനോദയാത്ര, ഗ്രാന്റ്മാസ്റ്റര്‍, മൈ ബോസ്, പട്ടം പോലെ, വില്ലാളി വീരന്‍, ചാര്‍ലി തുടങ്ങി ഒത്തിരി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിയുടെ അമ്മയായിട്ടാണ് ഒടുവില്‍ എത്തിയത്. 52കാരിയായ സീത ചെന്നൈയിലാണ് താമസം. സിനിമയിലൂടെ എത്തിയ അവര്‍ അവതാര, നിര്‍മാതാവ് എന്നി നിലകളിലും പ്രശസ്തയാണ്.

Related posts