അവതരണം, അവതരണം,നൃത്തം തുടങ്ങിയ പല മേഖലകളിലും കഴിവ് തെളിയിച്ച താരമാണ് സീതാലക്ഷ്മി. സോഷ്യല്‍ മീഡിയയിലും സജീവമാണ്.
ഇപ്പോഴിതാ തന്റെ തടിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയേകി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെയാണ് നടി വിമര്‍ശകര്‍ക്കെതിരേ തുറന്നടിച്ചത്.
സ്റ്റോപ്പ് ബോഡി ഷെയ്മിംഗ്, ഹോര്‍മോണ്‍ ഇന്‍ ബാലന്‍സ് തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റില്‍ ചേര്‍ത്തിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ…
എനിക്കു തടി ഉണ്ട്. ഇപ്പോള്‍ മാത്രം അല്ല ഞാന്‍ വയസ്സറിയിച്ച (ഋതുമതി) കാലം തൊട്ടേ. തടി മാത്രം അല്ല ശരീരത്തില്‍ രോമവളര്‍ച്ചയും കൂടുതലാണ്.
ഇത് രണ്ടും എനിക്കു ഒരു ഭാരം ആയി തോന്നിയിട്ടില്ല. കൂടാതെ കുടുംബപരമായും ഞങ്ങള്‍ എല്ലാം തടിച്ച ശരീരപ്രകൃതി ഉള്ളവര്‍ തന്നെയാണ്.
അന്നേ, ആ തടി വെച്ച് ഞാന്‍ ഓടും, ചാടും, മതിലില്‍ കേറും, മരത്തില്‍ കേറും. അപ്പോള്‍ മാത്രമല്ല ഇപ്പോഴും.
ഇന്നും എന്റെ മകള്‍ അടക്കം ആ പ്രായത്തിലുള്ള കുട്ടികള്‍ക്കും, എന്റെ കൂടെ ഉള്ളവരും കുറച്ചു കഷ്ടപ്പെടും എന്നെ ഓടി തോല്പിക്കാന്. ഇത് കോണ്‍ഫിഡന്‍സ് അല്ല അഹങ്കാരം ആണെന്ന് കൂട്ടിക്കോളൂ.
പിന്നെ എനിക്ക് തടി കുറക്കണം, ചില ഇഷ്ടപ്പെട്ട ഡ്രെസ്സുകള്‍ ഇടാന്‍ പറ്റുന്നില്ല എന്നൊക്കെ തോന്നുമ്പോള്‍ മാത്രം അതിനു വേണ്ടി പ്രയത്നിക്കുകയും, ഡയറ്റക്കെ നോക്കുകയും ചെയുന്ന ആള് ആണ് ഞാന്‍.
രോമം വളര്‍ന്നാല്‍ വാക്സിങ്ങും ചെയ്യാറുണ്ട്. അത്യാവശ്യം നല്ലരീതിയില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉള്ള ആളുമാണ്.
അതിന്റെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികം. തടി കുറയുക എന്നതിനര്‍ത്ഥം ആരോഗ്യം ഉള്ള ശരീരം ആണ് എന്നോ, തടി ഉള്ളതൊണ്ട് ആരോഗ്യം ഉണ്ടാകില്ല എന്നോ അര്‍ത്ഥം ഇല്ല.
ആ അവസരം നഷ്ടപ്പെടാതിരിയ്ക്കാന്‍ സൈക്കിള്‍ ഓടിയ്ക്കാന്‍ അറിയാമെന്ന് സംവിധായകനോട് കള്ളം പറഞ്ഞു ; മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരം ലഭിച്ച ആ സിനിമയെ കുറിച്ച് പ്രിയങ്ക നായര്‍
മനുഷ്യനാണ്, ശരീരമാണ്. പ്രായം കൂടുമ്പോള്‍ മാറ്റങ്ങളും ഉണ്ടാകും. ആ മാറ്റങ്ങള്‍ ഞാനും, എനിക്കു ചുറ്റും ഉള്ളവരും ഉള്‍കൊള്ളാന്‍ തയ്യാറുമാണ്.
പിന്നെ ആര്‍ക്കാണ് ഇത്ര പ്രശ്നം. ഇത് ആരേം ബോധിപ്പിക്കാന്‍ അല്ല. പല തവണ പറഞ്ഞിട്ടുണ്ടെലും തടി വെച്ചല്ലോ, എന്തു പറ്റി ഇത്യാദി ചോദ്യങ്ങള്‍ ചോദിച്ചു വരുന്നവരോടാണ്.
മേലാല്‍ ഇമ്മാതിരി ഐറ്റംസും ആയി വന്നാല്‍ ഈ പറഞ്ഞ മര്യാദ അന്നത്തെ മറുപടിക്ക് ഉണ്ടായെന്നു വരില്ല.
സീതാലക്ഷ്മിയുടെ പോസ്റ്റിന് താഴെയായി നിരവധി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. ഇത് പോലെ ഉള്ള കമന്‍സ് അടിക്കുന്നവര്‍ ആണ് നാട്ടില്‍ കൂടുതല്‍.
ഹോര്‍മോണല്‍ ഇന്‍ബാലന്‍സ് ഉള്ളതുകൊണ്ട് തടി ഉള്ള ഒരാളാണ് ഞാനും. തടി കുറയ്ക്കണം എന്ന ഉപദേശമാണ് എങ്ങോട്ട് തിരിഞ്ഞാലും.
ഇനി എങ്ങാനും തടി കുറച്ചാല്‍ ചോദിക്കും, ഇയ്യോ എന്ത് പറ്റി, അസുഖം വല്ലതും ആണോന്ന്. പോകാന്‍ പറ. നല്ല മനസ്സുള്ളവര്‍ക്ക് എന്തേലും കഴിച്ചാല്‍ അത് ശരീരത്തു പിടിക്കും.
ഇച്ചിരി തടിയും കാണും. അതിനു ബോഡി ഷെയ്മിഗ് നടത്തിയിട്ട് കാര്യമില്ല ഗ്രാമവാസീസ്. തടി വെച്ചാല്‍ നല്ല ഫുഡ് അടി ആണല്ലേ. വീട്ടുകാര്‍ക്ക് ബാക്കി, വല്ലതും കിട്ടാറുണ്ടോ, ക്ഷീണിച്ചാല്‍ എന്താ? വീട്ടില്‍ ഒന്നും തിന്നാന്‍ തരുന്നില്ലേ. അല്ലെങ്കില്‍ എന്തേലും അസുഖം ഉണ്ടോ, ഈ ഒരു ചോദ്യമേ ഉള്ളു മിക്കവര്‍ക്കും ചോദിക്കാന്‍ തുടങ്ങിയ കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
https://www.facebook.com/photo?fbid=10209513846920964&set=a.1895706330283